Wednesday, March 11, 2026 Last Updated 32 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.45 AM

അപകട മേഖലയായി കൈതക്കലിലെ നാലിടങ്ങള്‍

uploads/news/2026/02/825099/4.jpg

പനമരം: സ്‌ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്‌ പനമരം മാനന്തവാടി സംസ്‌ഥാന പാതയിലെ കൈതക്കലിലെ നാലിടങ്ങള്‍. കൈതക്കല്‍ ഡിപ്പോ, ആര്യന്നൂര്‍നട ജങ്‌ഷന്‍, പെട്രോള്‍ പമ്പിന്‌ മുന്‍പിലെ കയറ്റവും ഇറക്കവും, കൈതക്കല്‍ ജുമാമസ്‌ജിദ്‌ ജങ ്‌ഷന്‍ എന്നിവിടങ്ങളിലാണ്‌ വാഹനാപകടങ്ങള്‍ പതിവാകുന്നത്‌. ഒന്നരമാസം മുന്‍പാണ്‌ ഡിപ്പോയില്‍ വാഹനാപകടത്തില്‍പ്പെട്ട്‌ ഒരാള്‍ മരിച്ചത്‌.
ഇതിനുമുന്‍പും ജീവഹാനി വരുത്തിയതുള്‍പ്പെടെയുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്‌. ഒരുമാസത്തിനിടെ അഞ്ചോളം അപകടങ്ങളും ഇവിടങ്ങളിലുണ്ടായി. പലപ്പോഴും തലനാരിഴയ്‌ക്കാണ്‌ അപകടങ്ങള്‍ പലതും വഴിമാറുന്നത്‌. അതിനാല്‍, ഉടന്‍ അപകട സൂചനാ ബോര്‍ഡുകളും വേഗനിയന്ത്രണ സംവിധാനവും ഒരുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പനമരം ടൗണില്‍നിന്ന്‌ ഒന്നരക്കിലോമീറ്ററോളം നീളുന്ന കൈതക്കല്‍ ജുമാമസ്‌ജിദ്‌ ജങ്‌ഷന്‍വരെയുള്ള ഭാഗത്തെ ഈ അപകടാവസ്‌ഥയ്‌ക്ക് പ്രധാന കാരണം അശാസ്‌ത്രീയ റോഡുനിര്‍മാണമാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. ആര്യന്നൂര്‍നടയിലെ നിരപ്പാര്‍ന്നഭാഗം കഴിഞ്ഞാല്‍ പിന്നെ കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും നിറഞ്ഞതാണ്‌. കൊയിലേരി, നാലാംമൈല്‍, പനമരം എന്നീ മൂന്ന്‌ റോഡുകള്‍ സംഗമിക്കുന്ന ജുമാമസ്‌ജിദ്‌ ജങ്‌ഷനാണ്‌ കൂടുതല്‍ അപകടക്കെണിയൊരുക്കി നില്‍ക്കുന്നത്‌. മൂന്നുദിശയില്‍നിന്നും വാഹനങ്ങള്‍ ഒരേസമയത്ത്‌ എത്തുമ്പോള്‍ ശ്രദ്ധയൊന്നുമാറിയാല്‍ വലിയ അപകടമുണ്ടാക്കുന്ന അവസ്‌ഥയിലാണ്‌. ഈ ജങ്‌ഷനില്‍ ഡ്രം വെച്ചാണ്‌ വാഹനങ്ങളെ തിരിച്ചുവിടുന്നത്‌. ഇതിനുപകരം സ്‌ഥിരംസംവിധാനമാണ്‌ വേണ്ടത്‌.

Ads by Google
Advertisement
Thursday 12 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW