Wednesday, March 11, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.45 AM

ശ്രദ്ധേയമായി 'സംവദിക്കാം പുതുയുഗത്തിനായി' വയനാടിനെ കേട്ട്‌ പ്രതിപക്ഷ നേതാവ്‌

uploads/news/2026/02/825096/1.jpg

മാനന്തവാടി: വയനാട്‌ ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ കേട്ട്‌ പ്രതിപക്ഷനേതാവ്‌ വി.ഡി സതീശന്‍. പുതുയുഗ യാത്രയുടെ ജില്ലയിലെ പര്യടനം ആരംഭിക്കുന്നതിന്‌ മുന്നോടിയായി 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പേരില്‍ നടത്തിയ പ്രഭാതവേദി പരിപാടിയിലാണ്‌ ജില്ല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും, അനിവാര്യമായ മാറ്റങ്ങളെ കുറിച്ചും സംഘടനാപ്രതിനിധികളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നാല്‍പ്പതോളം പേര്‍ സംസാരിച്ചത്‌. പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍, യുഡിഎഫ്‌ കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പി, എംഎല്‍എ മാരായ ടി. സിദ്ദിഖ്‌, ഐ.സി ബാലകൃഷ്‌ണന്‍, ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ ഐസക്‌, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ്‌ ഹാജി, കണ്‍വീനര്‍ എച്ച്‌.ബി പ്രദീപ്‌, എന്‍.ഡി അപ്പച്ചന്‍, ടി. മുഹമ്മദ്‌, സി. മമ്മൂട്ടി, പി.കെ ജയലക്ഷ്‌മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ ഒമ്പതിന്‌ തുടങ്ങിയ സംവാദം രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു, ഓരോ പ്രശ്‌നവും വിശദമായി മനസിലാക്കിയതായും ഇവയെല്ലാം പരിഹരിക്കാന്‍ സമയബന്ധിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി വിഷയങ്ങളില്‍ ഓരോന്നിനും അദ്ദേഹം വിശദമായി മറുപടി പറഞ്ഞു. മുണ്ടക്കൈചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച്‌ ദുരന്തബാധിതരുടെ പ്രതിനിധിയായ സുലൈമാന്‍ സംസാരിച്ചു. ഗുണഭോക്‌തൃപട്ടികയിലെ അപാകതയും, മൈക്രോപ്ലാനിലെ പോരായ്‌മകളും, ദുരന്തത്തില്‍ കെട്ടിടം നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഉള്‍പ്പെടെ നഷ്‌ടപരിഹാരം ലഭിക്കാത്തതും, യഥാസമയം തുടര്‍ചികിത്സാ ചിലവ്‌ ലഭിക്കാത്തത്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം പ്രതിപക്ഷനേതാവിന്‌ മുമ്പില്‍ അവതരിപ്പിച്ചു. ബ്രഹ്‌മഗിരി നിക്ഷേപകരുടെ വിഷയങ്ങള്‍ ആക്ഷന്‍കമ്മിറ്റി പ്രതിനിധിയായ അബിന്‍ മാത്യു വി ഡി സതീശന്‌ മുന്നില്‍ വിശദീകരിച്ചു.
നൂറു കോടി രൂപയോളം നിക്ഷേപകരില്‍ നിന്നും ബ്രഹ്‌മഗിരി സൊസൈറ്റി സ്വീകരിച്ചതായും, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പലിശയോ, നിക്ഷേപിച്ച തുകയോ പിന്‍വലിക്കാന്‍ സാധിച്ചിട്ടില്ല. വിഷയം വളരെ ഗൗരവമുള്ളതാണ്‌. മാനേജ്‌മെന്റിന്റെ ഭാഗത്ത്‌ നിന്നോ, സി.പി.എമ്മിന്റെ ഭാഗത്ത്‌ നിന്നോ യാതൊരുവിധ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്‌ നേരിടുന്ന സുപ്രധാന വിഷയങ്ങളിലൊന്നായ മനുഷ്യവന്യജീവി സംഘര്‍ഷത്തെ കുറിച്ച്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍ പൗലോസ്‌ സംസാരിച്ചു. വയനാടിന്റെ വിവിധ പാരിസ്‌ഥിതിക പ്രശ്‌നങ്ങളും, ഗോത്രസമൂഹം നേരിടുന്ന പ്രതിസന്ധികളും വയനാട്‌ പ്രകൃതി സംരക്ഷണ സമിതി ഭാരവാഹിയായ എന്‍. ബാദുഷ പ്രതിപക്ഷ നേതാവിന്‌ മുമ്പില്‍ വിശദീകരിച്ചു. വയനാട്ടിലെ ടൂറിസം മേഖലയിലെ പോരായ്‌മകളും അദ്ദേഹം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലമ്പൂര്‍നഞ്ചന്‍ഗോഡ്‌ റെയില്‍പാത, രാത്രിയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച്‌ ആക്ഷന്‍കമ്മിറ്റി ചെയര്‍മാനായ അഡ്വ. റഷീദും, വയനാട്‌ ഗവ. മെഡിക്കല്‍ കോളജിന്റെ അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തകളെയും രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും എം.സി സെബാസ്‌റ്റിയനും പ്രതിപക്ഷനേതാവിന്‌ മുമ്പില്‍ വിശദീകരിച്ചു.
അരിവാള്‍ രോഗികള്‍ നേരിടുന്ന മരുന്നുക്ഷാമം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍, ഗോത്രമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍, റബ്ബര്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, പടിഞ്ഞാറത്തറപൂഴിത്തോട്‌ ചുരം ബദല്‍പാത ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും അതാത്‌ രംഗങ്ങളിലുള്ളവരില്‍ നിന്ന്‌ പ്രതിപക്ഷനേതാവ്‌ വിശദമായി കേട്ടു. വയനാട്‌ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ അഡ്വ. എന്‍.കെ വര്‍ഗീസ്‌, രാജേഷ്‌, ദേവരാജ്‌, ഫാ. ജോര്‍ജ്‌ജ് കപ്പുകാലായില്‍, ഇ.കെ ഗോപി, അലി ബ്രാന്‍, ശകുന്തള, കെ.കെ രാജന്‍, അംബിക, കെ ഉസ്‌മാന്‍, തങ്കച്ചന്‍, രാജേഷ്‌ തൃശിലേരി, സാബു പാലാട്ടില്‍, എബിന്‍ ഷാജി, ആതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 12 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW