-->
പെരിന്തല്‍മണ്ണ: പുതിയ കാലത്തിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ സംരംഭക രംഗത്തേക്ക് കടന്ന് വരണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. പി.ടി.എം. ഗവ. കോളജിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സംഗമം കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ സുരയ് യഫാറൂഖ് അധ്യക്ഷത വഹിച്ചു.
പി.ടി.എം. ഗവ. കോളജിനെ ജില്ലയിലെ മികച്ച ഗവേഷണകേന്ദ്രമാക്കി മാറ്റുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനിടെ പി.ടി.എം. കോളേജില്‍ മികച്ച സൗകര്യത്തോടെ റിസര്‍ച്ച് ബ്ലോക്ക് നിര്‍മ്മിക്കുമെന്നും നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ. പി. അഫ്‌സല്‍ ജമാല്‍ സ്വാഗതഭാഷണം നിര്‍വ്വഹിച്ചു. മുന്‍ എം.എല്‍.എ. അഡ്വ. എന്‍. സൂപ്പി മുഖ്യാതിഥിയായിരുന്നു. സൂര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരത്തിലെ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. കൗണ്‍സിലര്‍ ഷെര്‍ളിജ, ഡോ. പി. ഫൈസല്‍, രാമചന്ദ്രന്‍ (പി.ടി.എ. വൈസ് പ്രസിഡന്റ്), വി. ബാബുരാജ് (സെക്രട്ടറി അലുംനി അസോസിയേഷന്‍), ഡോ. നൂറുല്‍ അമീന്‍, ഡോ. നിദീപ്, ഡോ. ഹരിദാസ് സമ്മാന വിതരണം നിര്‍വ്വഹിച്ചു.
ഡോ. അബ്‌ദുല്‍ സലിം, ഡോ. ഷമീറ കുഞ്ഞു, സുനില്‍കുമാര്‍. പ്ര?ഫ. കെ.ടി. റംല, ഡോ. പ്രവീണ തോംസണ്‍, ഡോ. കെ. ജാബിര്‍, ഡോ. ഫസീല ബീഗം, ഡോ. മുഹമ്മദ് ബഷീര്‍, അജു പി. ദാസ്, ഡോ. കെ. ഹംസ പ്രസംഗിച്ചു. സമാപനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നഗരത്തില്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക ഘോഷയാത്രയും നടന്നു.