Sunday, March 15, 2026 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.44 AM

താനൂര്‍ മണ്ഡലം മുസ്ലിം ലീഗ്‌ ജനകീയ വിചാരണ യാത്രക്ക്‌ നിറമരുതൂരില്‍ സ്വീകരണം നല്‍കി

uploads/news/2026/02/825094/3.jpg

താനൂര്‍: പത്തു വര്‍ഷക്കാലത്തെ ഇടത്‌ ദുര്‍ഭരണത്തിനെതിരെ താനൂര്‍ മണ്ഡലം മുസ്ലിം ലീഗ്‌ നടത്തുന്ന ജനകീയ വിചാരണ യാത്രക്ക്‌ നിറമരുതൂര്‍ പഞ്ചായത്തില്‍ വരവേല്‍പ്പ്‌ നല്‍കി. പുതിയ കടപ്പുറത്ത്‌ച്ച് മുന്‍ പഞ്ചായത്ത്‌ അംഗവും മുസ്ലിം ലീഗ്‌ കാരണവരുമായ അബ്‌ദുള്ള കാമ്പ്രത്ത്‌ ഫ്‌ലാഗോഫ്‌ ചെയ്‌തു. ജാഥ ക്യാപ്‌റ്റന്‍ കെ.എന്‍. മുത്തുക്കോയ തങ്ങള്‍ പതാക ഏറ്റുവാങ്ങി. പുതിയ കടപ്പുറത്ത്‌ നിന്നും ആരംഭിച്ച ജാഥ കാളാട്‌ സമാപ്പിച്ചു.
സമാപന സമ്മേളനം അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി ഉദ്‌ഘാടനം ചെയ്‌തു. മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി അഡ്വ. പി.പി. ഹാരിഫ്‌, വൈസ്‌ ക്യാപ്‌റ്റന്മാരായ എം.പി. അഷ്‌റഫ്‌, നൂഹ്‌ കരിങ്കപ്പാറ, ജാഥ മാനേജര്‍ കെ.സി. ബാവ, മുസ്ലിം ലീഗ്‌ മണ്ഡലം ഭാരവാഹികളായ ടി.പി. റസാഖ്‌, ബി. സൈതലവി ഹാജി, യൂസഫ്‌ കല്ലേരി, ടി.പി.എം. അബ്‌ദുല്‍ കരീം, യൂത്ത്‌ ലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ എ.പി. സൈതലവി, ജനറല്‍ സെക്രട്ടറി കെ. ഉവൈസ്‌, ട്രഷറര്‍ ടി. നിയാസ്‌, എം.എസ്‌.എഫ്‌. ജില്ലാ ട്രഷറര്‍ കെ.എന്‍. ഹക്കീം തങ്ങള്‍, വി.കെ.എ. ജലീല്‍, ജാഫര്‍ ആല്‍ബസാര്‍, വൈ. സല്‍മാന്‍, പി. അഷ്‌റഫ്‌, ജംഷീറലി മീനടത്തൂര്‍, മണ്ഡലം എം.എസ്‌.എഫ്‌. പ്രസിഡന്റ്‌ ജാഫര്‍ ചാഞ്ചേരി, ശിഹാബ്‌ അപ്പത്തില്‍, എ.എം. യൂസഫ്‌, സമീര്‍ ചിന്നന്‍, പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ഇസ്‌മായില്‍ പത്തമ്പാട്‌, ചരാത്ത്‌ ശരീഫ്‌ ഹാജി, കെ.എം. നൗഫല്‍, പി. അയ്ൂബ്‌,യ മുസ്ലിം ലീഗ്‌ നിറമരത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ഇ.എം. ഇക്‌ബാല്‍, ജനറല്‍ സെക്രട്ടറി നാസര്‍ എന്ന കുഞ്ഞിപ്പ, ട്രഷറര്‍ അക്‌ബര്‍ ഉണ്ണിയാല്‍, കെ.ഇ.കെ. റഹ്‌മത്തുള്ള, അഫ്‌സല്‍ ഉണ്ണിയാല്‍, നൗഫല്‍ യുവനഗര്‍, ആരിഫ്‌ കാളാട്‌, നവാസ്‌ ആലിന്‍ച്ചുവട്‌, നിയാസി ആരെങ്കത്തില്‍, ആബിദ പുളിക്കല്‍ , കെ. സാവാന്‍ കുട്ടി, സി.പി. സിദ്ധീഖ്‌, സി.പി. സഹദുള്ള, പി. മുസ്‌തഫ, സുമയ്യ ഷുഹൈബ്‌, അസീറ നാസര്‍, സൗദത്ത്‌ വലിയ വീട്ടില്‍, ബ്ലോക്ക്‌ അംഗം ആഫിയ നൗഫല്‍, മുനീറ മാടമ്പാട്ട്‌ സംബന്ധിച്ചു.
ഇന്ന്‌ താനാളൂര്‍ പഞ്ചായത്തിലെ പട്ടരുപറമ്പില്‍ നിന്ന്‌ തുടങ്ങി താനാളൂര്‍ ടൗണില്‍ സമാപിക്കും.

Ads by Google
Advertisement
Thursday 12 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW