Saturday, March 14, 2026 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.44 AM

കോളജ്‌ ഡേയും റാങ്ക്‌ ജേതാക്കളെ ആദരിക്കലും

uploads/news/2026/02/825093/2.jpg

തവനൂര്‍: കടകശ്ശേരി ഐഡിയല്‍ കോളജ്‌ ഫോര്‍ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസില്‍ കോളജ്‌ ഡേയും റാങ്ക്‌ ജേതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്‌ഡിക്കേറ്റ്‌ അംഗവും ഫാറൂഖ്‌ ട്രെയിനിങ്‌ കോളജ്‌ പ്രിന്‍സിപ്പാളുമായ ഡോ. ടി. മുഹമ്മദ്‌ സലീം കോളജ്‌ ഡേ ഉദ്‌ഘാടനം ചെയ്‌തു. യൂനിവേഴ്‌സിറ്റി റാങ്ക്‌ ജേതാക്കളായ അര്‍ഷിയ ഹറമെയ്‌ന്‍ (ഏഴാം റാങ്ക്‌-ബി.എ. ഇം?ീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്വര്‍), പി ഫാത്തിമ മിന്‍ഹ (പത്താം റാങ്ക്‌-ബി.ബി.എ). എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഈ വര്‍ഷത്തെ ബെസ്‌റ്റ് സ്‌റ്റുഡന്റ്‌സ് മുഹമ്മദ്‌ ആദില്‍, പി. സുമയ് എയന്നിവര്‍ പങ്കിട്ടു.
ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ്‌ ഷാസിം അധ്യക്ഷത വഹിച്ചു. മാനേജര്‍ മജീദ്‌ ഐഡിയല്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ്‌ പ്രിന്‍സിപ്പാള്‍ പ്ര?ഫ. ടി.കെ. കോയക്കുട്ടി, വൈസ്‌ പ്രിന്‍സിപ്പാള്‍ മൊയ്‌ദീന്‍ കുട്ടി പാറയില്‍, അബ്‌ദുള്‍ അലി (മേധാവി-ഇം?ീഷ്‌ വിഭാഗം), അഭിലാഷ്‌ ശങ്കര്‍ (അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍), അബ്‌ദുള്‍ ഫത്താഹ്‌ (മേധാവി-സോഷ്യല്‍ വര്‍ക്ക്‌), എസ്‌. സുധീഷ്‌ (മേധാവി-കമ്പ്യൂട്ടര്‍ സയന്‍സ്‌), ഹന്ന അനൂപ്‌(ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ), എം. ഷഹീന (മേധാവി-കോമേഴ്‌സ് ആന്‍ഡ്‌ മാനേജ്‌മെന്റ്‌), പി. അനൂപ്‌, ഒ. സ്വപ്‌ന പ്രസംഗിച്ചു. കോളജ്‌ യൂണിയന്‍ യു.യു.സി. മുഹമ്മദ്‌ ഷഹീന്‍ സ്വാഗതവും യൂണിയന്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ പി.വി. റിന്‍ഷിദ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 12 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW