-->
തേഞ്ഞിപ്പലം: പഴയ പുസ്‌തകത്താളുകള്‍ക്ക് പുനര്‍ജന്മം നല്‍കി മാതൃകയായി തേഞ്ഞിപ്പലം ജി.യു.പി.എസിലെ വിദ്യാര്‍ഥികള്‍. ഉപയോഗശൂന്യമെന്ന് കരുതി മാറ്റിവെച്ച പഴയ പുസ്‌തകത്താളുകളില്‍ നിന്ന് നന്മയുടെ കരുതലൊരുക്കുകയാ യിരുന്നു വിദ്യാര്‍ത്ഥികള്‍. പഠിച്ചു തീര്‍ത്ത പഴയ നോട്ടുബുക്കുകളിലെ പേജുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആയിരത്തിലധികം മരുന്ന് കവറുകള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. പുനരുപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കുട്ടികളുടെ ഈ വേറിട്ട പ്രവര്‍ത്തനം. ഹരിതസഭ അംഗങ്ങള്‍, കോര്‍ഡിനേറ്റര്‍മാരായ ഖൈറുന്നിസ്സ, സിന്ധു പരിപാടിക്ക് നേതൃത്വം നല്‍കി.