-->
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ സുരക്ഷിത ഇന്റര്‍നെറ്റ് ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയയിലെ കുട്ടികള്‍ക്കായി സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇന്റര്‍നെറ്റും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആണ് ഇന്റര്‍നെറ്റ് ദിനത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ ബിനോജ് ബോസ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ ലീന സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ എസ് ഐ കെ ബി ഷിനു എന്നിവര്‍ ക്ലാസെടുത്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്‌ചയാണ് ആഗോളതലത്തില്‍ സുരക്ഷിത ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്.