Wednesday, March 11, 2026 Last Updated 31 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.44 AM

ടി.ബി മുക്‌ത പഞ്ചായത്ത്‌ അവാര്‍ഡിനുള്ള പരിശോധന തുടങ്ങി

uploads/news/2026/02/825090/3.jpg

കണ്ണൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ നിന്ന്‌ ക്ഷയരോഗം നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സില്‍വര്‍ അവാര്‍ഡിനുള്ള പരിശോധ തുടങ്ങി. ആരോഗ്യ മേഖലയിലെ ആശ വര്‍ക്കര്‍മാര്‍ മുതല്‍ ഡോക്‌ടര്‍ വരേയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിലുടെയാണ്‌ ടി.ബി. മുക്‌ത പഞ്ചായത്തിനു വേണ്ടി ശ്രമിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ജില്ലയിലെ 5 പഞ്ചായത്തുകള്‍ ബ്രോണ്‍സ്‌ അവാര്‍ഡ്‌ കരസ്‌ഥമാക്കിയിരുന്നു. അതിലൊന്ന്‌ മലയോര മേഖലയിലെ ഏരുവേശി പഞ്ചായത്താണ്‌. ഇക്കൊല്ലം സില്‍വര്‍ അവാര്‍ഡ്‌ ലഭിക്കുമെന്നുള്ള പ്രതീക്ഷതയിലാണ്‌ എരുവേശ്ശി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത്‌ അധികൃതരും. പഞ്ചായത്തിലെ വീടുകളും സ്‌ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാക്കി രോഗ പ്രതിരോധ നടപടി സ്വീകരിക്കുന്നത്‌.
ടി.ബി മുക്‌ത സില്‍വര്‍ അവാര്‍ഡിനായുള്ളപരിശോധന പി.എച്ച്‌.സി എരുവേശ്ശി, കുടിയാന്മല സ്‌ഥാപനങ്ങളില്‍ജില്ലാ ടി.ബി ഓഫീസര്‍ ഡോ രശ്‌മി മാത്യുവിന്റെ നേതൃത്വത്തില്‍തളിപ്പറമ്പ്‌ യൂണിറ്റ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോകെ സി പ്രവീണ്‍, സ്‌റ്റാറ്റിസ്‌റ്റിക്കല്‍ അസിസ്‌റ്റന്റ്‌ ബനിടിക്‌ട്, സീനിയര്‍ ട്രീറ്റ്‌മെന്റ്‌ സൂപ്പര്‍ വൈസര്‍ കെ.വി രാജു എന്നിവരടങ്ങിയ സംഘം പരിശോധന നടത്തുകയുണ്ടായി. നിലവിലെ ക്ഷയരോഗികള്‍ക്ക്‌പോഷകാഹാര കിറ്റ്‌ നല്‍കല്‍, 1000 ജനങ്ങളില്‍ വര്‍ഷത്തില്‍ 30 പേരുടെ കഫ പരിശോധന നടത്തല്‍, ക്ഷയരോഗികള്‍ക്ക്‌ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കല്‍, വിജയകരമായി ചികിത്സപൂര്‍ത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ മികവുകളാണ്‌ ടീം പരിശോധനക്ക്‌വിധേയമാക്കിയത്‌.
പരിശോധന സംഘാഗങ്ങളെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പരത്തനാല്‍, വൈസ്‌ പ്രസിഡന്റ്‌ ജയശ്രീ ശ്രീധരന്‍ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ശ്രീനാഥ്‌, ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ടെസ്സി ഇമാനുവല്‍ എന്നിവര്‍ സ്വീകരിച്ചു. ഗ്രാമ പഞ്ചായത്തില്‍ തുടര്‍ന്ന്‌ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ പി.സി അരുണ്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ രാജേഷ്‌ ബാബു, നഴ്‌സിംഗ്‌ ഓഫീസര്‍ മിനു കുഞ്ഞുമോന്‍, ജെ എച്ച്‌ ഐ മാരായ കെ.ഒ കൃഷ്‌ണ പ്രിയ, കെ. ദീപ, പ്രകാശന്‍ പി എന്നിവര്‍ പങ്കെടുത്തു.
ജോസ്‌ ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠാപുരം

Ads by Google
Advertisement
Thursday 12 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW