Friday, March 13, 2026 Last Updated 30 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.44 AM

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് 318 ഇയുടെ ആഭിമുഖ്യത്തില്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് നടത്തി

uploads/news/2026/02/825089/2.jpg

കണ്ണൂര്‍: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് 318 ഇ യുടെയും നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെയും സംയുക്‌ത ആഭിമുഖ്യത്തില്‍ സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി സ്‌കൈ ഹണ്ട്‌ എന്ന പേരില്‍ ലയണ്‍സ്‌ വനിതാ മെമ്പര്‍മാര്‍ക്ക്‌ ആയി പാരാ സെയിലിംഗ്‌, പാരാ?ൈഡിങ്‌, കൈറ്റ്‌ ഫ്‌ലൈയിംഗ്‌ വിത്ത്‌ ചില്‍ഡ്രന്‍, ധര്‍മ്മടം തുരുത്തില്‍ ഐലന്‍ഡ്‌ പര്യവേഷണം, ബീച്ച്‌ ഡ്രൈവിംഗ്‌ തുടങ്ങിയവ മുഴുപ്പിലങ്ങാട്‌ ബീച്ചില്‍ സംഘടിപ്പിച്ചു.
ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ രവിഗുപ്‌ത ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗവര്‍ണര്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ മുഴുപ്പിലങ്ങാട്‌ ബീച്ചിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളെക്കുറിച്ചും ടൂറിസം സാധ്യതകളെക്കുറിച്ചും അതിന്‌ ലയണ്‍സി ഭാഗത്ത്‌ നിന്ന്‌ പരമാവധി പ്രമോഷന്‍ നല്‍കുന്നതിനും കൂടിയാണ്‌ ഈ പ്രോഗ്രാം എന്ന അവകാശപ്പെടുകയുണ്ടായി. വിമണ്‍ എംപവര്‍ മെന്റ്‌ ആന്‍ഡ്‌ ന്യൂ വോയിസ്‌ കോഡിനേറ്റര്‍ നിസാം പള്ളിയാല്‍ അധ്യക്ഷത വഹിച്ചു.
ആദ്യ പാരാ?ൈഡിംഗ്‌ നടത്തിയ ലയന്‍സ്‌ ഡിസ്‌ട്രിക്‌ട് 38 ഇ യുടെ പ്രഥമ വനിത റീജ ഗുപ്‌ത, ഈ വര്‍ഷത്തെ ലയണ്‍സ്‌ വനിതാ വിഭാഗം സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി എടുത്തിട്ടുള്ള പ്രധാന മുദ്രാവാക്യമായ വുമണ്‍ ഓണ്‍ വിങ്‌സ് ന്റെ മാതൃകയായി. ക്ഷണിക്കപ്പെട്ട അതിഥിയായ അഡ്വക്കേറ്റ്‌ പ്രീതി പറമ്പത്ത്‌, ഡോക്‌ടര്‍ സുജാ വിനോദ്‌, ഡോക്‌ടര്‍ മീത്തു മനോജ്‌, അഡ്വക്കേറ്റ്‌ ഡെയിനി റാസില്‍, ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് നേതാക്കളായ ഷാജി ജോസഫ്‌, എം.പി പ്രസൂണ്‍ കുമാര്‍, പ്ര?ഫസര്‍ അനിതാ ദിലീപ്‌, പി. പ്രശാന്തി, സജീവ്‌ മാണിയത്ത്‌, പി.പി സുധേഷ്‌, എ.എം രമേശ്‌, വിംഗ്‌ കമാന്‍ഡര്‍ പി.എ വിജയന്‍, സഫ്രീന നിസാം, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 12 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW