Wednesday, March 11, 2026 Last Updated 27 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.44 AM

സ്‌റ്റുഡന്റ്‌ പോലീസ്‌ കാഡറ്റുകള്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുത്തു

uploads/news/2026/02/825088/1.jpg

തലശേരി: പുസ്‌തകത്താളിലെ അറിവിനേക്കാള്‍ വലിയ പാഠം മണ്ണിലുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ തലശേരി സേക്രഡ്‌ ഹാര്‍ട്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകള്‍. വണ്‍ സ്‌കൂള്‍ വണ്‍ പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി പാഠം ഒന്ന്‌, പാടം എന്ന പേരില്‍ കേഡറ്റുകള്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുത്തു. ജഗന്നാഥ ക്ഷേത്രത്തിന്‌ സമീപമുള്ള 25 സെന്റ്‌ പാടത്തായിരുന്നു കുട്ടിപ്പൊലീസിന്റെ ഈ ഹരിത പരീക്ഷണം. വെറുമൊരു ചടങ്ങിന്‌ വേണ്ടിയല്ല, മറിച്ച്‌ കൃഷിയുടെ ഓരോ ഘട്ടത്തിലും സജീവമായി ഇടപെട്ടു.ഒകേ്‌ടാബറില്‍ നിലമൊരുക്കി വിത്തിട്ടു.കൃഷിയില്‍നിന്നും അകന്നുപോകുന്ന പുതുതലമുറയ്‌ക്ക് മണ്ണിന്റെ മണവും അധ്വാനത്തിന്റെ വിലയും നേരിട്ട്‌ മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഈ വേറിട്ട പദ്ധതിയുടെ ലക്ഷ്യം.
കതിരണിഞ്ഞ പാടത്ത്‌ ആവേശത്തോടെയാണ്‌ കൊയ്‌ത്തിനെത്തിയത്‌. കേഡറ്റുകള്‍ക്കൊപ്പം പിടിഎ ഭാരവാഹികളും അധ്യാപകരും ക്ഷേത്രം അധികൃതരും നാട്ടുകാരും ചേര്‍ന്നപ്പോള്‍ കൊയ്‌ത്തുത്സവം ഒരു നാടിന്റെ ആഘോഷമായി മാറി. കൃഷി വെറുമൊരു തൊഴിലല്ല, അതൊരു സംസ്‌കാരമാണെന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിച്ചുവെന്ന്‌ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന വലിയ സന്ദേശമാണ്‌ തലശേരി സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂളിലെ ഈ കുട്ടിപ്പൊലീസുകാര്‍ സമൂഹത്തിന്‌ നല്‍കുന്നത്‌.

Ads by Google
Advertisement
Thursday 12 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW