Wednesday, March 11, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.43 AM

സംസ്‌ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭകളെ ആദരിച്ചു

uploads/news/2026/02/825087/4.jpg

നാദാപുരം: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ എ ഗ്രേഡ്‌ നേടിയ നാദാപുരം മേഖലയിലെ പ്രതിഭകളെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി. ഉപകേന്ദ്രം ചെയര്‍മാന്‍ വി.സി ഇക്‌ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്‌ മോഹനന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റര്‍ എം.കെ അഷ്‌റഫ്‌ പ്രതിഭകളെ പരിചയപ്പെടുത്തി.ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന മ്യൂസിക്‌ ക്ലബ്ബിന്‌ സംഗീത ഉപകരണം വാങ്ങാനുള്ള തുക പ്രവാസി വ്യാപാരി ഹമീദ്‌ കൈമാറി. മുഹമ്മദ്‌ ബംഗളത്ത്‌, രജീന്ദ്രന്‍ കപ്പള്ളി, സുമയ് പായട്ടത്തില്‍, പി. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനു പാട്യംസ്‌, എസ്‌.കെ അഷ്‌റഫ്‌, ഇ. സിദ്ദീഖ്‌, ടി. വി മമ്മു, ഡോ. ഹമീദ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 12 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW