Wednesday, March 11, 2026 Last Updated 22 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.43 AM

തോട്ടുമുക്കത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിക്കെതിരെ സമരം ശക്‌തമാക്കി പ്രദേശവാസികള്‍

uploads/news/2026/02/825086/3.jpg

മുക്കം: തോട്ടുമുക്കത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം ശ്‌കതമാക്കി, ക്വാറിക്ക്‌ സമീപം സമരപന്തല്‍ ഒരുക്കി പ്രദേശ വാസികള്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ദേവസ്വംകാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കരിങ്കല്‍ ക്വാറിക്കെതിരെയാണ്‌ പ്രദേശവാസികള്‍ സമരപന്തല്‍ കെട്ടി പ്രതിഷേധം ആരംഭിച്ചത്‌. പഞ്ചായത്ത്‌, വില്ലേജ്‌, കലക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ക്വാറിക്ക്‌ വളരെ അടുത്താണ്‌ പലവീടുകളും ഉള്ളതെന്നും വീടിനു സമീപത്തേക്ക്‌ കല്ലുകള്‍ തെറിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഇല്ലാത്ത പക്ഷം വലിയ സമരപരിപാടികളുമായി മുന്‍പോട്ട്‌ പോകുമെന്നും ഇവര്‍ പറഞ്ഞു. അതെ സമയം നിയമാനുസൃതമായ എല്ലാ രേഖകളും ലൈസന്‍സും നേടിയിട്ടാണ്‌ ക്വാറി പ്രവര്‍ത്തിക്കുന്നത്‌ എന്നും ഇപ്പൊഴത്തെ സമരം ചില വ്യക്‌തികളുടെ രാഷ്ര്‌ടീയ മുതലെടുപ്പാണെന്നും ആര്‍ക്കെങ്കിലും ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ടേല്‍ അവരുടെ പ്രശനങ്ങള്‍ പഠിച്ചു ഘട്ടം ഘട്ടമായി പരിഹരിക്കാവുന്നതുമാണെന്നും കോറി അധികൃതര്‍ പറഞ്ഞു. സമരത്തിന്‌ ദേവസ്വംകാട്‌ സമര സമിതി കണ്‍വീനര്‍ കുര്യാക്കോസ്‌ മുണ്ടപ്ലാക്കല്‍, സമര സമിതി ചെയര്‍മാന്‍ മുസ്‌തഫ സി.കെ ബിജു മാത്യു ആനിത്തോട്ടത്തില്‍, മേരി നെടിയകാലായില്‍ റോബിന്‍ പൂവന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 12 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW