Wednesday, March 11, 2026 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 04.43 AM

മാറാരോഗികള്‍ക്ക്‌ ആശ്വാസവുമായി ബ്രദേഴ്‌സ് കാരുണ്യ കേന്ദ്രം

uploads/news/2026/02/825085/2.jpg

വൃക്കരോഗികള്‍ക്ക്‌ ആശ്വാസം നല്‍കുന്നതിന്‌ വേണ്ടി ബ്രദേഴ്‌സ് കായിക കൂട്ടായ്‌മ പണിത ഡയാലിസിസ്‌ കേന്ദ്രം പ്രവര്‍ത്തന സജ്‌ജമായി. ഫെബ്രുവരി 15ന്‌ ഡയാലിസിസ്‌ സെന്ററര്‍ തുറന്നു പ്രവര്‍ത്തിക്കും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭൂമിവാതുക്കല്‍ താഴെ അങ്ങാടി കൊപ്രക്കളം ഗ്രൗണ്ട്‌ ആസ്‌ഥാനമായി രൂപം കൊണ്ട വോളിബോള്‍ കളിക്കാരുടെ കൂട്ടായ്‌മയാണ്‌ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ്‌. പ്രദേശത്ത്‌ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ ബ്രദേഴ്‌സ് ക്ലബ്‌യുവാക്കള്‍ക്‌ കായിക വിദ്യഭ്യാസ പരിശീലനവും നല്‍കി വരുന്നുണ്ട്‌.
സംസ്‌ഥാനത്തെ പോലീസ്‌ സേനയിലെ നാലു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ഈ കായികകേന്ദ്രത്തില്‍ നിന്നു വളര്‍ന്നുവന്നവരാണ്‌. പ്രദേശത്ത്‌ വോളിബോള്‍ കളിയും ടൂര്‍ണമെന്റുകളും മറ്റ്‌ സ്‌പോര്‍ട്‌സ് മത്സരങ്ങളും നടത്തി നാട്ടുകാരുടെ പ്രിയ ക്ലബായി ബ്രദേഴ്‌സ് മാറിയിരുന്നു. ഇരുപത്തിഅഞ്ചു വര്‍ഷം മുമ്പ്‌ പ്രദേശത്ത്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചു വൃക്ക രോഗിയായ ഒരു യുവാവിന്റെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ ധനസമാഹരണം നടത്തിയാണ്‌ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേയ്‌ക്ക് ക്ലബ്‌ അംഗങ്ങള്‍ തിരിഞ്ഞത്‌. 2010ല്‍ ബ്രദേഴ്‌സ് ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ചു. ബ്രദേഴ്‌സ് അംഗങ്ങളുടെ വിഹിതവും ബ്രദേഴ്‌സ് കുറിയിലെ ഒരു നിശ്‌ചിത ശതമാനവും നാട്ടിലെ സുമനസ്സുകളുടെ സഹായങ്ങളും ചേര്‍ത്ത്‌ പാവപ്പെട്ടവര്‍ക്ക്‌ മരുന്ന്‌, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണ പിന്തുണ, ചികിത്സാ സഹായങ്ങള്‍ എന്നിങ്ങനെ ട്രസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്‌.
ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ജോലികളിലേക്ക്‌ എത്തിക്കാനായി പി.എസ്‌.സി കോച്ചിംഗും നടത്തി വരുന്നുണ്ട്‌. 2019ല്‍ വാണിമേലിലെ ശിഫാ ട്രസ്‌റ്റുമായി സഹകരിച്ച്‌ ശിഫാ ബ്രദേഴ്‌സ് പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റ്‌ ആരംഭിച്ചു. വിദ്യാഭ്യാസ സാമൂഹിക കായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കാനുള്ള കേന്ദ്രം യഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി 2022 ല്‍ നവംബര്‍ 11ന്‌ ബ്രദേഴ്‌സ് സെന്ററിന്‌ തറക്കല്ലിട്ടത്‌.
തുടക്കത്തില്‍ 50 സെന്റ്‌ സ്‌ഥലം വാങ്ങുകയും പിന്നീട്‌ അത്‌ ഒരു എക്കറോളം സ്‌ഥലത്തേക്ക്‌ വിപുലപ്പെടുത്തുകയും ചെയ്‌തു. ബ്രദേഴ്‌സ് തണല്‍ ഡയാലിസിസ്‌ സെന്റര്‍, ശിഫ ബ്രദേഴ്‌സ് പാലിയേറ്റീവ്‌ ക്ലിനിക്കുമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തന സജ്‌ജമായത്‌. വാണിമേലിന്റെ ആരോഗ്യ മേഖലയ്‌ക്ക് കനത്ത സംഭാവാന നല്‍കുന്ന സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള ജനകീയ ഫണ്ട്‌ കലക്ഷന്‍ 14 ശനിയാഴ്‌ച വൈകിട്ട്‌ നടക്കും. ഒരു കോടി രൂപയാണ്‌ പൊതു സമൂഹത്തില്‍ നിന്ന്‌ നിന്ന്‌ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ സമാഹരിക്കുന്നത്‌. വൈകീട്ട്‌ 3 മണിമുതല്‍ രാത്രി പത്ത്‌ വരെ ഭൂമിവാതുക്കല്‍ താഴെ അങ്ങാടി ബ്രദേഴ്‌സ് അങ്കണത്തിലാണ്‌ പൊതുജനങ്ങള്‍ക്ക്‌ സ്വീകരണം ഒരുക്കിയിട്ടുള്ളത്‌.
അഷ്‌റഫ്‌ പടയന്‍
വാണിമേല്‍

Ads by Google
Advertisement
Thursday 12 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW