-->
കോഴിക്കോട്: ഇ-മാലിന്യ ശേഖരണത്തിലും മികവ് പുലര്‍ത്തി കോഴിക്കോട് ജില്ലയിലെ ഹരിത കര്‍മസേന. ശുചിത്വ കേരളം നടപ്പാക്കുന്നതിന് മുന്നില്‍നിന്ന് നയിക്കുന്ന ഹരിത കര്‍മസേന ജില്ലയിലെ വീടുകളില്‍നിന്നും സ്‌ഥാപനങ്ങളില്‍ നിന്നുമായി ആറ് മാസംകൊണ്ട് ശേഖരിച്ചത് 11,723 കിലോ ഇ മാലിന്യമാണ്. 2025 ജൂലൈമുതല്‍ ഡിസംബര്‍വരെയുള്ള കണക്കാണിത്. ആപത്‌കരമായ ഇ മാലിന്യം, പുനഃചംക്രമണ സാധ്യമായ ഇ മാലിന്യം എന്നിങ്ങനെ വേര്‍തിരിച്ചാണ് ശേഖരിക്കുന്നത്. പുനഃചംക്രമണത്തിന് യോഗ്യമായ ഇ മാലിന്യത്തിന് പണവും ലഭ്യമാക്കി. ശുചിത്വ മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തില്‍
കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ില്‍നിന്ന് 7671 കിലോ ഇ മാലിന്യം, പയേ്ാേളി മുനിസിപ്പാലിറ്റിയില്‍നിന്ന് 1495 കിലോ, കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍നിന്ന് 1240 കിലോ, മുക്കം മുനിസിപ്പാലിറ്റിയില്‍നിന്ന് 387 കിലോ, വിവിധ പഞ്ചായത്തുകളില്‍ നിന്നായി 930 കിലോ എന്നിങ്ങനെയാണ് ഇ മാലിന്യം ശേഖരിച്ചത്. നഗരസഭ കേന്ദ്രീകരിച്ചുള്ള ഇ-മാലിന്യശേഖരണം വിജയകരമായതിനെ തുടര്‍ന്നാണ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ഇ-മാലിന്യ പ്രത്യേക പരിശീലനവും നല്‍ക്‌ിയിരുന്നു. ശേഖരിച്ച ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ ഗോഡൗണില്‍ എത്തിച്ചശേഷമാണ് തരംതിരിക്കുക. ഇത്തരത്തില്‍ മാലിന്യം ശേഖരിച്ചതിന് 2,63,515 രൂപ ഹരിത കര്‍മസേനാംഗങ്ങള്‍ക്കാകെ നല്‍കി. കോഴിക്കോട് കോര്‍പറേഷനില്‍മാത്രം 1,81,957 രൂപ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നല്‍കിയിരുന്നു.
ടെലിവിഷന്‍, ഫ്രിഡ്‌ജ്, വാഷിങ് മെഷീന്‍, മോട്ടോര്‍, എ.സി, യു.പി.എസ്, ബാറ്ററി, ഹാര്‍ഡ് ഡിസ്‌ക്, എമര്‍ജന്‍സി ലാമ്പ്, മിക്‌സര്‍ ഗ്രൈന്റര്‍, ടേബിള്‍ ഫാന്‍, സീലിങ് ഫാന്‍, ഇന്‍ഡക്ഷന്‍ കുക്ക് ടോപ്, മൊബൈല്‍ ഫോണ്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവയ്‌ക്കാണ് വില ലഭ്യമാക്കിയത്. സി.എഫ.് ലാമ്പ്, സി.ഡി, ഡി.വി.ഡി, ട്യൂബ് ലൈറ്റ്, ഇലക്രേ്‌ടാണിക് ടോയ്‌സ്, പിക്‌ചര്‍ ട്യൂബ്, ചെറിയ ബാറ്ററികള്‍ തുടങ്ങിയവയ്‌ക്ക് വില ലഭിക്കില്ല. വീടുകളിലും സ്‌ഥാപനങ്ങളിലും കാലങ്ങളായി കെട്ടികിടക്കുന്ന ഇ മാലിന്യമാണ് ഇത്തരത്തില്‍ ഹരിത കര്‍മ്മസേന ശേഖരിച്ചത്. തുറസായ സ്‌ഥലത്ത് തള്ളുന്ന ഇ മാലിന്യങ്ങളുടെ അളവ് വലിയതോതില്‍ ഇല്ലാതാക്കാന്‍ ഹരിത കര്‌മസേനയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി.