-->
ഇലന്തൂര്‍: കൃഷി ഭവന്റെ നേതൃത്വത്തില്‍ നെല്‍ കൃഷി ചെയ്‌ത ആനപ്പാറ, മണ്ണാത്തുപാറപാടശേഖരങ്ങളിലെ കൊയ്‌ത്തുത്സവം കര്‍ഷര്‍ക്ക് ആവേശമായി.
ഭഗവതികുന്ന് ദേവീക്ഷേത്രത്തിനും ശാലേം മാര്‍ത്തോമ്മാ പള്ളിക്ക് സമീപത്തുമായി 4 ഹെക്‌ടര്‍ പാടത്തെ നെല്‍കൃഷിയാണ് കൊയ്‌ത്തിന് പാകമായത്. ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ലളിതമ്മ മാത്യു ഉദ്‌ഘാടനം ചെയ്‌തു.
കൃഷി ഓഫീസര്‍ എന്‍. എന്‍. അരുണിമ, വികസന സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം ചെമ്പകത്തില്‍, ആരോഗ്യ- വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. എസ്. മനോജ്, അംഗങ്ങളായ കെ. ജി. റജി, ഇന്ദിര മോഹന്‍, രഞ്ചു രാജേഷ്, കൃഷി അസിസ്‌റ്റന്റ്‌മാരായ ആര്‍. ജയശ്രീ, എം. എന്‍. സജീവ്, പാടശേഖര സമിതി പ്രസിഡന്റ് കെ. ജി. എബ്രഹാം, സെക്രട്ടറി ശശിഭൂഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഇവിടെ നെല്‍കൃഷി ചെയ്‌തു വരുന്നു.