Wednesday, March 11, 2026 Last Updated 24 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.16 AM

പ്രാവ്‌ വൈദ്യുത കമ്പിയില്‍ കുരുങ്ങി, തുണയായി അഗ്നിരക്ഷാ സേന

uploads/news/2026/02/824983/1.jpg

പത്തനംതിട്ട: കൊടുംചൂടില്‍ വൈദ്യുത കമ്പിയില്‍ കുരുങ്ങിയ പ്രാവിന്‌ തുണയായി അഗ്നി രക്ഷാ സേന.പത്തനംതിട്ട പഴയ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം വൈദ്യുത കമ്പീയില്‍ കുടുങ്ങിയ പ്രാവിനെയാണ്‌ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷ പെടുത്തിയത്‌.അവശയായ പ്രാവിന്‌ തുടര്‍ന്നും സേന രക്ഷ ഒരുക്കുകയും ചെയ്‌തു.
ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ ഉണ്ടായിരുന്ന ലാഡര്‍ മുകളിലേക്ക്‌ ഉയര്‍ത്തി ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ ഫ്രാന്‍സിസ്‌ നൂലിന്റെ കെട്ട്‌ പൊട്ടിച്ച്‌ പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.അവശ നിലയില്‍ ആയിരുന്ന പ്രാവിന്‌ സേനാംഗങ്ങള്‍ വെള്ളം നല്‍കിയെങ്കിലും കാലിന്‌ പരിക്കുള്ള ജീവന്‍ അപകടത്തില്‍ ആകാനുള്ള സാധ്യത മുന്നില്‍ കണ്ടു അതിനെ ഫയര്‍ സേ്‌റ്റഷനിലേക്ക്‌ മാറ്റി. പ്രാവ്‌ കാലില്‌ നൂല്‌ ചുറ്റി തലകീഴായി വൈദ്യുതി കമ്പിയില്‍ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പത്തനംതിട്ട ഫയര്‍ സേ്‌റ്റഷനില്‍ നിന്നും സേ്‌റ്റഷന്‍ ഓഫീസര്‍ വി. വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ എ. സാബു, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ ഫ്രാന്‍സിസ്‌, ശ്യാംജി, അനുരാജ്‌, അജു, രാജശേഖരന്‍ നായര്‍ എന്നിവര്‍ സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW