-->
പത്തനംതിട്ട : ജില്ലാ സ്‌റ്റുഡന്‍റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയിലുള്‍പ്പെട്ട ഡ്രില്‍ ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്കും സെല്‍ഫ് ഡിഫന്‍സ് അംഗങ്ങള്‍ക്കും ആയോധന കലകളില്‍ കായിക വകുപ്പിന്റെ സഹകരണത്തോടെ പരിശീലനക്ലാസ് സംഘടിപ്പിച്ചു. കരാട്ടെ,കളരി, ബോക്‌സിങ്ങ്,തായ്‌ക്കൊണ്ടോ തുടങ്ങിയ ആയോധന കലകളിലാണ് പരിശീലനം നല്‍കിയത്. വനിതാമാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്‍റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം . ജില്ലയിലെ 41 എസ്.പി.സി സ്‌കൂളുകളില്‍ നിന്നുമായി 70 ഡ്രില്‍ പരിശീലകര്‍ പങ്കെടുത്തു. ഇന്‍സ്‌ട്രക്‌ടര്‍മാര്‍ സായത്തമാക്കുന്ന പരിശീലനം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കായികപരിശീലന പരിപാടി അഡീഷണല്‍ എസ്.പി.യും എസ്.പി.സി. പദ്ധതി ജില്ലാ നോഡല്‍ഓഫീസറുമായ പി.വി.ബേബി ഉദ്‌ഘാടനം ചെയ്‌തു. യുവജനകാര്യകായിക വകുപ്പ് എറണാകുളം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്. ബൈജു. അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്‌റ്റന്‍റ്‌ജില്ലാ നോഡല്‍ഓഫീസര്‍ സുരേഷ് കുമാര്‍, മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിജി മാത്യ, സ്‌കറിയ , എ .എസ്. ഐ സി.ബി രഞ്‌ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഡ്രിന്‍, അക്ഷയ് , സുരേഷ് കുമാര്‍, രഞ്‌ജിത്ത്, അരുണ്‍ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.