-->
പത്തനംതിട്ട: വീട് ജപ്‌തി ചെയ്യാന്‍ ബാങ്ക് ഉദ്യോ?ഗസ്‌ഥരെത്തിയപ്പോള്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ച് ഗൃഹനാഥന്റ ഭീഷണി. പത്തനംതിട്ട പെരുനാട് സ്വദേശി അനില്‍കുമാറാണ് പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥരാണ് ജപ്‌തി നടപടികള്‍ക്കായി എത്തിയത്. 13 ലക്ഷം രൂപ വായ്‌പയാണ് അനില്‍കുമാര്‍ ബാങ്കില്‍ നിന്നും എടുത്തിരുന്നത്. രണ്ടാം വട്ടമാണ് ബാങ്ക് ജീവനക്കാര്‍ ജപ്‌തിക്കെത്തിയത്.
ഭീഷണിക്ക് പിന്നാലെ അനിലിനെ അനുനയിപ്പിച്ച ബാങ്ക് ജീവനക്കാര്‍ സമയോജിതമായി ഇടപെട്ട് പെട്രോള്‍ കഴുകിക്കളഞ്ഞു.
പലിശ ഒഴിവാക്കാമെന്നും മുതല്‍ തുക അടച്ചാല്‍ മതിയെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചതായാണ് വിവരം.