Wednesday, March 11, 2026 Last Updated 23 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.16 AM

വീട്ടില്‍ വിദൂരതയില്‍ കഴിയുന്നവര്‍ കൂടി: മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പാ

മാരാമണ്‍: ഒരേ ഭവനത്തില്‍ പോലും വിദൂരതയില്‍ കഴിയുന്ന അനേകം ജീവിതങ്ങള്‍ ഇന്ന്‌ പെരുകിവരുന്നു.എന്നാല്‍ ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുവരവുകള്‍ ഉണ്ടാകുമ്പോഴെ ദൈവവചനം കാലിക പ്രസക്‌തമാക്കുകയുള്ളുവെന്ന്‌ മാര്‍ത്തോമ്മാ സഭ കുന്നംകുളം - മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പാ.
പുതിയ നിയമത്തിലെ ധൂര്‍ത്തപുത്രന്റെ കഥ ഓര്‍മ്മിപ്പിക്കുന്നത്‌ ഇതാണ്‌. അപരനില്‍ ദൈവമുഖം തിരിച്ചറിയുമ്പോള്‍ മാത്രമേ നമുക്ക്‌ ദൈവസന്നിധിയിലേക്ക്‌ തിരികെ വരുവാന്‍ സാധിക്കുകയുള്ളൂ. മദ്യാസക്‌തി അനേകം മനുഷ്യരെ കാര്‍ന്ന്‌ തിന്നുന്നു. ആസക്‌തിയുടെ കരിനിഴലില്‍ കഴിയുന്നവര്‍, സംരക്ഷകര്‍ ആകേണ്ടവര്‍ ആകാതെ തന്നെ സംഹാരകരായി തീരുന്ന കാലം.
ആര്‍ജ്‌ജവ സംസ്‌കാരത്തിന്റെ മദ്ധ്യേയാണ്‌ നാം ജീവിക്കുന്നത്‌. എല്ലാം ആര്‍ജ്‌ജിക്കുവാന്‍, നേടിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍, തിരികെ നടക്കുവാന്‍ നമുക്ക്‌ കഴിയുന്നുണ്ടോയെന്ന ചോദ്യം പ്രസക്‌തമാണ്‌. ഈ സംസ്‌കാരത്തിന്‌ നടുവില്‍ എന്ത്‌ സമൂഹത്തിന്‌ തിരികെ നല്‍കുവാന്‍ കഴിയുമെന്ന ചോദ്യവും മുമ്പില്‍ അലയടിക്കുന്നു. ആര്‍ജ്‌ജവ സംസ്‌കാരത്തിന്റെ മദ്ധ്യേയും നവമാധ്യമങ്ങളൂടെ അതിപ്രസരം വ്യക്‌തിബന്ധങ്ങളെ ശിഥിലമാക്കുന്നു. നാം ക്രിസ്‌തുവിനെ നല്‍കുന്നതല്ല മറിച്ച്‌ ക്രിസ്‌തു നമ്മെ മറ്റുള്ളവര്‍ക്കായി നല്‍കുന്നതാണ്‌ ക്രൈസ്‌തവദൗത്യം.
നമ്മുടെ ഇഷ്‌ടമല്ല, നാം ദൈവയിഷ്‌ടത്തോട്‌ തന്നെ ചേരണം. അവിടെയാണ്‌ സുവിശേഷം ജനിക്കുന്നത്‌. ഒന്നിനെ നഷ്‌ടപ്പെടുമ്പോള്‍ 99 നെ വിട്ട്‌ ഒന്നിനെ തേടിപ്പോകുന്ന സ്‌നേഹമാണ്‌ സുവിശേഷം. നഷ്‌ടത്തിന്റെ ആത്മീയത പ്രത്യാശയുടെ ജാലകങ്ങള്‍ തുറന്നിടുന്നുണ്ട്‌ എന്ന്‌ മറക്കരുത്‌. ജീവിതത്തിലെ ഇരുട്ടിനെ ദൈവവചനത്തോട്‌ മറികടക്കുവാന്‍ നമുക്ക്‌ കഴിയേണം
ഇന്ന്‌ സമ്പത്ത്‌ ദൈവത്തിനും അപരനും നല്‍കാതെ കൂട്ടിവെക്കുകയാണ്‌. എന്നാല്‍ അത്‌ ചിലപ്പോള്‍ കളപ്പുരകളെ നിറക്കുമായിരിക്കും എന്നാല്‍ നമ്മുടെ ആത്മീയതയില്‍ നാം ഒന്നുമില്ലാതെ ഇരിക്കേണ്ടിവരുന്നു. ഇതാണ്‌ മനുഷ്യജീവിതത്തില്‍ നിസഹായത.
ദൈവത്തിന്റെ വിശ്വസ്‌തതയിലുള്ള ഉറപ്പും അവന്റെ കരുണയിലുള്ള നിശ്‌ചയവും ഉണ്ടാകണം. ബന്ധങ്ങള്‍ രൂപപ്പെടേണ്ടത്‌ എന്ത്‌ കിട്ടും എന്നതില്‍ ആകരുത്‌. എന്ത്‌ വിട്ടുകൊടുക്കുവാന്‍ കഴിയും എന്നതിലാകണം. സഖറിയാസ്‌ മാര്‍ അപ്രേം അദ്യക്ഷനായിരുന്നു. രാവിലെ ബൈബിള്‍ ക്ലാസില്‍ ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ എപ്പിസ്‌കോപ്പാ അധ്യക്ഷനായിരുന്നു. പ്ര?ഫ. ഡോ. ക്ലിയോഫസ്‌ ജെ. ലാറു നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 11 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW