Wednesday, March 11, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.16 AM

ബാങ്കിനെതിരെ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി

പത്തനംതിട്ട: മതിയായ ബാലന്‍സ്‌ ഉണ്ടായിട്ടും ചെക്ക്‌ ബൗണ്‍സ്‌ ചെയ്‌ത് അക്കൗണ്ട്‌ ഉടമയെ കഷ്‌ടനഷ്‌ട പെടുത്തി എന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എച്ച്‌.ഡി.എഫ്‌.സി ബാങ്കിനെതിരെ പത്തനംതിട്ട ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. ബാങ്കിന്റെ നടപടി സേവന വീഴ്‌ചയും, അന്യായ വ്യാപാര രീതിയും ആണെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. കമ്മീഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബേബി, അംഗം നിഷാദ്‌ തങ്കപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷനാണ്‌ ഉത്തരവിട്ടത്‌. മൊബൈല്‍ ഫോണ്‍ കട നടത്തുന്ന ബിനോയ്‌ സാമുവല്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ കമ്മീഷന്റെ ഉത്തരവ്‌. പരാതിക്കാരന്റെ ക്രെഡിറ്റ്‌ കാര്‍ഡുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ നടന്നതിനെ തുടര്‍ന്ന്‌, ബാങ്ക്‌ നിര്‍ദേശപ്രകാരം കുടിശ്ശിക തീര്‍ക്കാന്‍ നല്‍കിയ 19,846 രൂപയുടെ ചെക്ക്‌, അക്കൗണ്ടില്‍ മതിയായ തുക ഉണ്ടായിരുന്നിട്ടും ബൗണ്‍സ്‌ ചെയ്‌തതായി കമ്മീഷന്‍ കണ്ടെത്തി.ചെക്ക്‌ ബൗണ്‍സ്‌ ചാര്‍ജ്‌ ആയി 595 രൂപ പരാതിക്കാരനില്‍ നിന്നും ബാങ്ക്‌ ഈടാക്കിയതായി കണ്ടെത്തി. ഇത്‌ ബാങ്കിന്റെ ഭാഗത്തു നിന്നുള്ള തെറ്റായ നടപടി ആണെന്ന്‌ കമ്മീഷന്‍ നിരീക്ഷിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍തെറ്റായി ഈടാക്കിയ ചെക്ക്‌ ബൗണ്‍സ്‌ ചാര്‍ജ്‌ ആയ 595 രൂപ 9% പലിശയോടെ തിരികെ നല്‍കണം എന്നും, പരാതിക്കാരന്‌ 10,000 രൂപ നഷ്‌ടപരിഹാരം ആയും 5,000 രൂപ കേസുചെലവ്‌ ഇനത്തിലും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്‌. നിശ്‌ചിത സമയത്തിനുള്ളില്‍ തുക അടയ്‌ക്കാത്ത പക്ഷം, ഉത്തരവിന്റെ തീയതി മുതല്‍ 9% പലിശയും നല്‍കാന്‍ ബാങ്ക്‌ ബാധ്യസ്‌തമാകും. പരാതിക്കാരനുവേണ്ടി അഡ്വ. പി.ഹരിഹരന്‍ നായര്‍ ഹാജരായി.

Ads by Google
Advertisement
Wednesday 11 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW