Saturday, March 14, 2026 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.15 AM

ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാര്‍

uploads/news/2026/02/824976/3.jpg

കോട്ടയം: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കരടു പദ്ധതിരേഖ ചര്‍ച്ചചെയ്‌ത് ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാര്‍. കാര്‍ഷിക മേഖല, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം, സാമൂഹിക നീതി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ പ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കുന്ന 2026-27 വാര്‍ഷിക പദ്ധതിയുടെ കരട്‌ പദ്ധതി രേഖ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്‌റ്റ്യന്‍ സെമിനാറില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന വികസനസെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയില്‍ അടിയന്തര പ്രാധാന്യം നല്‍കേണ്ട മേഖലകളില്‍ ഊന്നിയാവണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതെന്നും ലക്ഷ്യബോധമുള്ള കേന്ദ്രീകൃത ആവിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷരായ അംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, അജിത്‌ മുതിരമല, പി.കെ. വൈശാഖ്‌, അംഗങ്ങളായ ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, ആന്‍മരിയ ജോര്‍ജ്‌, ഷിബി മത്തായി, ആര്‍. ശ്രീകല, തോമസ്‌ കുന്നപ്പള്ളി, പി.എസ്‌. ഉഷാകുമാരി, വിനു ജോബ്‌,സിനി മാത്യു, സുമ എബി, ആനന്ദ്‌ ബാബു, എം.കെ. രാജേഷ്‌, വിജയമ്മ ബാബു, മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലിമ്മ ടോമി, ജില്ലാ പ്‌ളാനിങ്‌ ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി.എസ്‌. ഷിനോ, ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിമല്‍ രവി, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Feb 2026 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW