Tuesday, March 10, 2026 Last Updated 34 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.15 AM

പ്രഫ. ഡോ. മിനി ജോസഫിന്റെ മുപ്പത്‌ അക്കാദമി വര്‍ഷങ്ങള്‍ക്ക്‌ ആദരവ്‌

പാമ്പാടി : അര്‍പ്പണബോധത്തോടെ മൂന്നു പതിറ്റാണ്ട്‌ കാലം കുര്യാക്കോസ്‌ ഗ്രിഗോറിയോസ്‌ കോളജില്‍ അധ്യാപകവൃത്തി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഡോ. മിനി ജോസഫിനു കെ.ജി. കോളജിന്റെ മാനേജ്‌മെന്റ്‌, പി.ടി.എ, അലുംനി അസോസിയേഷന്‍, കോളജ്‌ സമൂഹം എന്നിവര്‍ ഒത്തുചേര്‍ന്നു ഹൃദ്യമായ യാത്രയയപ്പ്‌ നല്‍കി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
1996 ജനുവരി ഇരുപത്തിനാലിനാണു കെ.ജി. കോളജിലെ അധ്യാപികയായി മിനി ജോസഫ്‌ പ്രവേശിച്ചത്‌. മൂന്ന്‌ പതിറ്റാണ്ടോളം
കുര്യാക്കോസ്‌ ഗ്രിഗോറിയോസ്‌ കോളജിന്റെ അടിത്തറ ശക്‌തിപ്പെടുത്തുന്നതിലും വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിലും സുപ്രധാനമായ പങ്ക്‌ വഹിച്ചു. ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഗുണമേന്മയും മികവും ഉറപ്പാക്കുന്നതിലും, 2023 ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്‌ എന്ന നിലയിലും പ്രഫ. ഡോ. മിനി ജോസഫ്‌ കോളജിന്‌ ഒരു വഴികാട്ടിയായി നിലകൊണ്ടു.
പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. റെന്നി പി വര്‍ഗീസ്‌ ,ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ നിഷിത പി മാത്യു,ഡോ. എം.ഇ. കുര്യാക്കോസ്‌ ,പ്രഫ. ടൈറ്റസ്‌ വര്‍ക്കി,ഡോ. എ.എസ്‌. ഷേര്‍ളി കുര്യന്‍, കോര കെ. കുര്യാക്കോസ്‌,ഷാജി കെ. തോമസ്‌ , ഷിനോജ്‌ മാത്യു,അബു ജോസഫ്‌ സി ,ഡോ. ബെര്‍ലി സെബാസ്‌റ്റ്യന്‍ , സാബു സി.എസ്‌, ഷിഫാന എസ്‌, ഹന്ന ജെയിംസ്‌ ,ജൂബിയ മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 11 Feb 2026 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW