-->
ചെറുതോണി: പിണറായി സര്‍ക്കാരിന്റെ യുവജന വിരുദ്ധതയ്‌ക്കെതിരെ കേരള ജനത വിധിയെഴുതുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ.എം അഭിജിത്ത് പറഞ്ഞു. കഷ്‌ടപ്പെട്ട് പഠിച്ച് റാങ്ക് ലിസിറ്റില്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ ഒന്നാം റാങ്ക് നേടിയിട്ട് പോലും പല റാങ്ക് ലിസ്‌റ്റ്കളും നോക്കു കുത്തിയാവുകയും കാലാവധി കഴിയുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളതെന്നും അദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃ യോഗവും തദ്ദേശ യുവജന പ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയും ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രാ 23 ന് ജില്ലയില്‍ പര്യടനം നടത്തുമ്പോള്‍ അതിന് മുന്നോടിയായ് എല്ലാ നിയോജക മണ്ഡലത്തിലും പ്രചരണ ജാഥകള്‍ നടത്തുവാന്‍ ജില്ലാ നേതൃ യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്‌ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ. ജോണ്‍, സംസ്‌ഥാന സെക്രട്ടറിമാരായ അഡ്വ. മോബിന്‍ മാത്യു, അഡ്വ.ജോമോണ്‍ പി.ജെ, സോയിമോന്‍ സണ്ണി, അരുണ്‍ പൂച്ചക്കുഴി, ജില്ലാ ഭാരവാഹികളായ ടോണി തോമസ്, അന്‍ഷല്‍ ആന്റണി, ശാരി ബിനുശങ്കര്‍, ഷാനു ഷാഹുല്‍, മഹേഷ് മോഹന്‍,വിഷ്‌ണു കോട്ടപ്പുറം അസംബ്ലി പ്രസിഡന്റ്‌മാരായ ബിലാല്‍ സമദ്, എബിന്‍ കുഴിവേലി, അനില്‍ കനകന്‍ എന്നിവര്‍ പ്രസംഗിച്ചു.