Saturday, March 14, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.14 AM

കാട്ടുപന്നി ശല്യം: കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

uploads/news/2026/02/824965/1.jpg

തൊടുപുഴ: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി വനംവകുപ്പ്‌ മന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടുപന്നി ശല്യം മൂലം ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ എല്ലാ വനം ഡിവിഷനുകള്‍ക്ക്‌ കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസന്‍സ്‌ഡ് ഷൂട്ടര്‍മാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രി ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‌ നിര്‍ദേശം നല്‍കി.
ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്‌തമാക്കാനും മന്ത്രി നിര്‍ദേശി ച്ചിട്ടുണ്ട്‌. നിലവില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകു ന്നില്ലെന്ന പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്‌.
കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ചെലവാക്കുന്ന തുക ദുരന്തനിവാരണ ഫണ്ടില്‍നിന്നും തിരിച്ചു നല്‍കുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്‌ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്‌ഥര്‍ക്ക്‌ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW