Saturday, March 14, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.14 AM

ഇല്ലിചാരി മലയില്‍ തീപിടിത്തം: ഏക്കറുകണക്കിന്‌ പുരയിടം കത്തിനശിച്ചു

uploads/news/2026/02/824964/4.jpg

മുട്ടം: മുട്ടം പഞ്ചായത്ത്‌ വാര്‍ഡ്‌ 12 ഇല്ലിചാരി എന്ന സ്‌ഥലത്ത്‌ മലയുടെ മുകള്‍ഭാഗത്തായി ശക്‌തമായ തീപിടിത്തം ഉണ്ടായി. സേനയുടെ വാഹനങ്ങള്‍ക്ക്‌ കടന്ന്‌ എത്താന്‍ സാധിക്കാത്ത വിധം മുകളിലാണ്‌ തിപിടിത്തം ഉണ്ടായത്‌.
ഗ്രേഡ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഷിബിന്‍ ഗോപി, പ്രമോദ്‌, നാസര്‍, ഷാജി, ജോബി എന്നിവര്‍ സംഭവ സ്‌ഥലത്ത്‌ നടന്ന്‌ എത്തി ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച്‌ തല്ലിയും ഫയര്‍ ബ്രേക്കുകള്‍ സൃഷ്‌ടിച്ചും തീ അണച്ചു.
തോമസ്‌ പഴയിടം എന്ന ആളുടെ ഏകദേശം അഞ്ചേക്കറോളമുള്ള റബര്‍ ത്തോട്ടത്തിലേക്ക്‌ തീ പടരാതെ സംരക്ഷിച്ചു. സമീപവാസികളായ ബെന്നി പ്ലാക്കൂട്ട ത്തില്‍, അപ്പച്ചന്‍ പ്ലാക്കൂട്ടത്തില്‍, അച്ചന്‍കുഞ്ഞ്‌ പുത്തന്‍പുരക്കല്‍, പീതാംബരന്‍ എന്നിവരുടെയെല്ലാം ചേര്‍ന്ന്‌ ഏകദേശം 5 ഏക്കര്‍ പറമ്പില്‍ തീപിടിച്ച്‌ നാശനഷ്‌ടങ്ങള്‍ ഉണ്ടായി. ഏകദേശം അമ്പതോളം റബര്‍ മരങ്ങള്‍ക്ക്‌ പൊള്ളലേറ്റിട്ടുണ്ട്‌. സജി ഇലവുങ്കല്‍ എന്നയാളുടെ ആള്‍താമസം ഇല്ലാത്ത വീട്ടിലേക്കും തീ പടര്‍ന്നിരുന്നു.
ഏകദേശം പത്ത്‌ ഏക്കറോളം സ്‌ഥലത്ത്‌ തീപിടുത്തം ഉണ്ടായി.
കൂടാതെ ഷാജി പൂവത്തിങ്കല്‍ എന്ന ആളുടെ നാലേക്കറോളം റബ്ബര്‍ തോട്ടത്തിലേക്ക്‌ തീ പടര്‍ന്നത്‌ സേനാംഗങ്ങള്‍ അഗ്നിശമന വാഹനത്തില്‍നിന്നും വെള്ളം പമ്പ്‌ ചെയ്‌ത് തീ നിശേഷം അണച്ചു. ഉച്ചയ്‌ക്ക് ഏകദേശം രണ്ട്‌ മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ആറോടെയാണ്‌ അവസാനിച്ചത്‌. ആളുകള്‍ കൃഷിയിടം ഒരുക്കിയതില്‍ നിന്നും തീ പടര്‍ന്നതാണെന്ന്‌ സംശയിക്കുന്നു.

Ads by Google
Advertisement
Wednesday 11 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW