Saturday, March 14, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.14 AM

ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി അധ്യാപക, അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ചെറുതോണി: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ അധ്യാപക അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മരിയാപുരം സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി കെ. ജോസിനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിമലഗിരി വിമല ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സി. പ്രശാന്തിക്കും യു.പി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സ്‌ യു.പി സ്‌കൂള്‍ അധ്യാപിക ഷൈനി ജേക്കബിനും, എല്‍.പി വിഭാഗത്തില്‍ ആനക്കുളം സെന്റ്‌ ജോസഫ്‌ എല്‍പി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌. സി. എല്‍സിനും തെരഞ്ഞെടുക്കപ്പെട്ടു. അനധ്യാപക വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ യു.പി സ്‌കൂളിലെ ഓഫീസ്‌ അസിസ്‌റ്റന്റ്‌ ജെയ്‌മോന്‍ മാത്യുവിനുമാണ്‌ അവാര്‍ഡ്‌. ഈ വര്‍ഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചെമ്മണ്ണാര്‍ സെന്റ്‌ സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്‌ഥാനവും സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാഴത്തോപ്പ്‌ രണ്ടാം സ്‌ഥാനവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌ പാറത്തോട്‌ ഒന്നാം സ്‌ഥാനവും മുരിക്കാശേരി സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്‌ഥാനവും യു.പി വിഭാഗത്തില്‍ സെന്റ്‌ ജോര്‍ജ്‌ യു.പി സ്‌കൂള്‍ വെണ്‍മണി ഒന്നാം സ്‌ഥാനവും ഹോളിഫാമിലി യു.പി സ്‌ക്കൂള്‍ കിളിയാര്‍കണ്ടം രണ്ടാം സ്‌ഥാനവും, എല്‍.പി വിഭാഗത്തില്‍ സെന്റ്‌ ജോര്‍ജ്‌ എല്‍.പി സ്‌കൂള്‍ പാറത്തോട്‌ ഒന്നാം സ്‌ഥാനവും, സെന്റ്‌ ജെറോംസ്‌ എല്‍.പി സ്‌കൂള്‍ വെള്ളയാംകുടി രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.
ശനിയാഴ്‌ച രാവിലെ 9.30 ന്‌ രാജകുമാരി ദൈവമാതാ പാരീഷ്‌ ഹാളില്‍ നടക്കുന്ന അധ്യാപക-അനധ്യാപക സംഗമത്തില്‍ ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്‌ ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സി സെക്രട്ടറി ഡോ.ജോര്‍ജ്‌ തകടിയേല്‍, കാത്തലിക്‌ ടീച്ചേഴ്‌സ് ഗില്‍ഡ്‌ രൂപത പ്രസിഡന്റ്‌ നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 11 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW