-->
ചെറുതോണി: 2018-ലെ പ്രളയത്തിലും 2021-ലെ കോവിഡ് പ്രതിസന്ധിയിലും അടിതെറ്റിയ മലയോര ജില്ലയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ക്ഷേമപെന്‍ഷനുകളും വിവിധ വികസന പദ്ധതികളും നടപ്പാക്കി കരകയറ്റിയതാണെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മധ്യമേഖല വികസന മുന്നേറ്റജാഥ ചെറുതോണിയില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസനമാണ് നടപ്പാക്കിയത്, റോഡുകള്‍, പാലങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലയില്‍ വികസനം ഉറപ്പാക്കി ഇടുക്കിയില്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡുകളോ പാലങ്ങളോ ഇല്ല.വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും വികസനം ഉറപ്പാക്കി ഇടുക്കിയെ ടൂറിസം ഹബാക്കി മാറ്റിയെന്നും ജോസ് കെ. മാണി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോഷി അഗസ്‌റ്റ്യന്‍ ഇടുക്കിയുടെ മുത്താണെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ ഉറപ്പാണെന്നും ജോസ് കെ. മാണി പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്തില്‍ 2495 പേര്‍ക്ക് 2000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ഇടുക്കി ജില്ലയില്‍ 300 കോടി രൂപ ഒരു വര്‍ഷത്തില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ ഇതു മറക്കുകയില്ലെന്നും എം.പി പറഞ്ഞു.
കൃഷിഭൂമിയിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നാണ് തന്റെ അടിപ്രായം എന്നാല്‍ കേന്ദ്ര വന നിയമം ഇതനുവദിക്കുന്നില്ലാത്തതാണ് തടസമെന്നും എം.പി പറഞ്ഞു. അടിമാലി ജംഗ്‌ഷനില്‍ ജാഥക്ക് സ്വീകരണം നല്‍കി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ജാഥയില്‍ യൂണിഫോം ധാരികളായ സ്‌ത്രീകള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റ്യന്‍ അധ്യഷത വഹിച്ചു. മധ്യമേഖല ജാഥാ അംഗങ്ങളായ കെ.കെ ഷൈലജ, പി.കെ ബിജു, പി.പി സുനീര്‍ എം.പി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ്, ബിനോയ് ജോസഫ്, എം.എം മണി എം.എല്‍.എ, മുന്‍ എം.പി ടി.ജെ അഞ്ചലോസ്, സി.വി വര്‍ഗീസ്, കെ. സലിം കുമാര്‍, ജോസ് പാലത്തിനാല്‍, ജോയ്‌സ് ജോര്‍ജ്, റോമിയോ സെബാസ്‌റ്റ്യന്‍, പി.ബി സബീഷ്, അനില്‍ കൂവപ്ലാക്കല്‍, എം.കെ പ്രിയന്‍, ഷാജി കാഞ്ഞമല എന്നിവര്‍ പ്രസംഗിച്ചു.