Sunday, March 15, 2026 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.13 AM

ലോറി ഡ്രൈവറെ തെരുവു നായകള്‍ ആക്രമിച്ചു; ഗുരുതര പരുക്ക്‌

തൃപ്പൂണിത്തുറ: ലോഡുമായി വന്ന്‌ രാത്രിയില്‍ ലോറിയില്‍ ഉറങ്ങാന്‍ കിടന്ന ഡ്രൈവറെ തെരുവ്‌ നായകള്‍ ചേര്‍ന്ന്‌ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറ എരൂര്‍ കപ്പട്ടിക്കാവിനടുത്ത്‌ പന്തല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക്‌ നിര്‍മ്മാണ സാധനങ്ങളുമായി എത്തിയ ഇടുക്കി അടിമാലി ആനവിരട്ടി മേലേത്ത്‌ വീട്ടില്‍ പൗലോസ്‌ വര്‍ഗീസ്‌ (39) നെയാണ്‌ തെരുവ്‌ നായ ആക്രമിച്ചത്‌. തിങ്കളാഴ്‌ച്ച രാത്രി 12.30 നായിരുന്നു സംഭവം. രാത്രി ലോഡുമായെത്തിയ ലോറി പാര്‍ക്ക്‌ ചെയ്‌ത് വാഹനത്തിനുള്ളില്‍ കിടന്നതിന്‌ പിന്നാലെ ഒരുകൂട്ടം നായകള്‍ ലോറിക്ക്‌ താഴെയെത്തി കടിപിടികൂടി.
താഴെയിറങ്ങിയ പൗലോസ്‌ ഇവയെ ഓടിച്ചു വിട്ടതിന്‌ പിന്നാലെ ഒരു നായ പെട്ടെന്ന്‌ പിന്‍തിരിഞ്ഞ്‌ പൗലോസിന്റെ കാലില്‍ കടിക്കുകയായിരുന്നു. താഴെ വീണ പൗലോസിനെ നായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വലിച്ചെറിഞ്ഞ നായ വീണ്ടും കടിക്കാനെത്തിയതോടെ ദൂരെ മാറി അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലത്തേക്ക്‌ പൗലോസ്‌ ഓടിയെത്തി കതകില്‍ മുട്ടി അവരെ വിളിച്ചുണര്‍ത്തുകയായിരുന്നു.
മുഖത്തും ചുണ്ടിലും കൈകാലുകളിലും സാരമായി പരിക്കേറ്റ്‌ ചോരവാര്‍ന്ന്‌ പൗലോസിനെ ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചു. പിന്നീട്‌ അടിമാലി താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ തെരുവ്‌ നായകളുടെ ശല്യം മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയായി മാറുന്ന അവസ്‌ഥയാണ്‌. ഇതിനിടെ ഇന്നലെ രാവിലെ എരൂര്‍ കോഴിവെട്ടും വെളിയില്‍ വച്ച്‌ പീതാംബരന്‍ എന്നയാള്‍ക്കും നായയുടെ കടിയേറ്റു. പുതിയകാവ്‌ സ്വദേശിയായ ഇയാള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നായയുടെ ആക്രമണം നടന്ന വിവരമറിഞ്ഞ്‌ മുനിസിപ്പാലിറ്റിയില്‍ നിന്നും ആളുകളെത്തിയെങ്കിലും 5 നായകളെ മാത്രമേ പിടികൂടുവാന്‍ സാധിച്ചുള്ളൂ.

Ads by Google
Advertisement
Wednesday 11 Feb 2026 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW