Friday, March 13, 2026 Last Updated 32 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.13 AM

നഗരത്തില്‍ പാര്‍ക്കിങ്‌ ലംഘനം: 9,380 കേസുകള്‍

കൊച്ചി: നഗരത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി കൊച്ചി സിറ്റി പോലീസ്‌ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ഫുട്‌പാത്ത്‌ പാര്‍ക്കിങ്‌, സീബ്ര ലൈന്‍ ലംഘനം എന്നിവയ്‌ക്കെതിരെയും ശക്‌തമായ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ 10 വരെ വരെ ഒബ്‌സ്ട്രക്‌ടീവ്‌ പാര്‍ക്കിംഗിന്‌ 4853 പെറ്റി കേസുകളും ഫുട്‌പാത്ത്‌ പാര്‍ക്കിങിന്‌ 2878 പെറ്റി കേസുകളും സീബ്ര ലൈന്‍ ലംഘനത്തിന്‌ 1569 പെറ്റി കേസുകളും കൊച്ചി സിറ്റി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ആകെ 9380കേസുകള്‍. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ എസ്‌. കാളിരാജ്‌ മഹേഷ്‌ കുമാറിന്റെ നിര്‍ദ്ദേശാനുസരണമാണ്‌ നടപടി. അനധികൃത പാര്‍ക്കിങ്‌ മൂലം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും പൊതുജനങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ എം.ജി. റോഡ്‌, ബാനര്‍ജി റോഡ്‌, പാര്‍ക്ക്‌ അവന്യു റോഡ്‌ തുടങ്ങിയ പ്രധാന റോഡുകള്‍, തിരക്കേറിയ ജംഗ്‌ഷനുകള്‍, വ്യാപാരമാര്‍ക്കറ്റ്‌ മേഖലകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ്‌ പരിശോധനകള്‍ നടത്തിയത്‌. ഗതാഗതത്തിന്‌ തടസം സൃഷ്‌ടിക്കുന്നതും ഫുട്‌പാത്തുകള്‍ കയ്യേറി പാര്‍ക്ക്‌ ചെയ്‌തതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്‌തു. പൊതുജനങ്ങള്‍ ഉത്തരവാദിത്വത്തോടെ വാഹനങ്ങള്‍ പാര്‍ക്കിങ്‌ ഏരിയായില്‍ മാത്രം പാര്‍ക്ക്‌ ചെയ്‌തും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക്‌ നിയമലംഘനങ്ങള്‍ തടയാനും കൊച്ചി സിറ്റി പോലീസ്‌ തുടര്‍ച്ചയായ ജാഗ്രതയും പരിശോധനകളും നടത്തുമെന്നും ട്രാഫിക്‌ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ്‌ കമ്മിഷണര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 11 Feb 2026 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW