Sunday, March 15, 2026 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.10 AM

ചുഴലിക്കാറ്റില്‍ കലക്‌ടറേറ്റ്‌ കെട്ടിടം തകര്‍ന്നാല്‍ എങ്ങിനെ നേരിടാം?

uploads/news/2026/02/824953/3.jpg

ആലപ്പുഴ: ചുഴലിക്കാറ്റില്‍ ആലപ്പുഴ കലക്‌ടറേറ്റ്‌ കെട്ടിടം തകര്‍ന്നാല്‍ എങ്ങിനെ രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താമെന്ന്‌ വിലയിരുത്തി മോക്ക്‌ഡ്രില്‍. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍. ഡി. ആര്‍. എഫ്‌) ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്‌തമായി കലക്‌ടറേറ്റില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മോക്ക്‌ഡ്രില്‍ സംഘടിപ്പിച്ചു. ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ്‌ കലക്‌ടറേറ്റ്‌ കെട്ടിടം തകര്‍ന്നുവീഴുന്നതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായുള്ള സങ്കല്‍പ്പ ത്തില്‍ മോക്ക്‌ ഡ്രില്‍ സംഘടിപ്പിച്ചത്‌. പരിപാടിയുടെ ഭാഗമായി രാവിലെ 11 ഓടെ അപായ സൈറണ്‍ മുഴങ്ങി.
ആദ്യം കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് ടീമിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍ന്നെത്തിയ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പരുക്കേറ്റവര്‍ക്കുള്ള പരിചരണവും അതിവേഗത്തില്‍ നടന്നു. തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫ്‌ സംഘം സ്‌ഥലത്തെത്തി. പരുക്കേറ്റവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റുന്നതായും കെട്ടിട അവശിഷ്‌ടങ്ങളില്‍ കുടുങ്ങിയവരെ കോണ്‍ക്രീറ്റ്‌ കട്ട്‌ ചെയ്‌ത് രക്ഷപ്പെടുത്തുന്നതായും മുകള്‍ഭാഗത്ത്‌ കുടുങ്ങിയവരെയും അബോധാവസ്‌ഥയില്‍ ആയവരെയും കൊച്ചു കുഞ്ഞിനെയും റോപ്പ്‌ റെസ്‌ക്യൂവിലൂടെ പുറത്തെത്തിക്കു ന്നതായുമുള്ള നടപടികള്‍ മോക്ക്‌ ഡ്രില്ലില്‍ പൂര്‍ത്തിയാക്കി.
മുപ്പത്‌ എന്‍.ഡി.ആര്‍.എഫ്‌ അംഗങ്ങള്‍, രണ്ട്‌ ആംബുലന്‍സ്‌, പോലീസ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ,ആരോഗ്യ വകുപ്പിന്റെ ടീം, റവന്യൂ വിഭാഗം, കെ.എസ്‌.ഇ.ബി, ബി.എസ്‌.എന്‍.എല്‍, ആര്‍.ടി.ഓ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ മോക്‌ഡ്രില്ലില്‍ പങ്കാളിയായി. ദുരന്തനിവാരണം റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസിന്റെ മേല്‍ നോട്ടത്തിലാണ്‌ മോക്ക്‌ ഡ്രില്‍ സംഘടിപ്പിച്ചത്‌. എന്‍.ഡി.ആര്‍.എഫ്‌ ഡെപ്യൂട്ടി കമാണ്ടന്റ്‌ വൈദ്യലിംഗം, ടീം കമാണ്ടര്‍ പ്രശാന്ത്‌ ജി ചീനത്‌ എന്നിവര്‍ എന്‍.ഡി.ആര്‍.എഫ്‌ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടര്‍ സി.പ്രേംജി കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളും മോക്ക്‌ ഡ്രില്‍ നടപടികളും നിയന്ത്രിച്ചു.
ഇന്‍സിഡന്റ്‌ കമാന്‍ഡര്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ എസ്‌.അന്‍വര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപ ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി മധു ബാബു, സൗത്ത്‌ പോലീസ്‌ സി.ഐ റെജി രാജ്‌, ഡോക്‌ടര്‍മാരായ ഡോ. സെന്‍, ഡോ.അനീഷ്‌, ഡി.എം പ്ലാന്‍ കൊ ഓര്‍ഡിനേറ്റര്‍ എസ്‌.രാഹുല്‍ കുമാര്‍, ഹസാര്‍ഡ്‌ അനലിസ്‌റ്റ് ചിന്തു, ജൂനിയര്‍ സൂപ്രണ്ട്‌ സുധീഷ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW