-->
വണ്ടാനം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ അടുത്തിടെ കരാര്‍ നല്‍കിയ കോഫി സ്‌റ്റാളുകളില്‍ അനുമതിയില്ലാത്തവയുടെ കച്ചവടത്തിനും അനധികൃത നിര്‍മാണത്തിനുമെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ക്രമവിരുദ്ധ പ്രവര്‍ത്തനവും നടക്കുന്നതായി പരാതി. ജില്ലാ കലക്‌ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി എടുക്കാതെ അധികൃതര്‍. അത്യാഹിത വിഭാഗത്തിന് സമീപം കാരാറെടുത്ത കോഫി സ്‌റ്റാളിന്റെ മറവില്‍ ഒരു കൂരയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് സ്‌റ്റാളുകളാണ്.
കോഫി സ്‌റ്റാളിന് പുറമെ തൊട്ടടുത്തായി കൂള്‍ ഡ്രിംഗ്‌സും ജ്യൂസും ഗ്യാസ് അടുപ്പ് ഉപയോഗിച്ച് തിളപ്പിച്ച് ചായയും വില്‍പ്പന നടത്തുകയാണ്. ഒരാള്‍ കരാറെടുത്തശേഷം കൂള്‍ലാന്റ് എന്ന പേരില്‍ മറ്റൊരാള്‍ക്ക് ജ്യൂസും കൂള്‍ഡ്രിംഗ്‌സും കൂടാതെ ചായയും കോഫിയും മറ്റും തിളപ്പിച്ച് നല്‍കാനുള്ള സ്‌റ്റാള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുകയാണ്. പത്രവാര്‍ത്ത വന്നതോടെ സ്‌റ്റാളുകള്‍ കൈയേറി നിര്‍മിച്ചഭാഗം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി.ഡബ്ലു.ഡി അധികൃതര്‍ സൂപ്രണ്ടിന് കത്ത് നല്‍കിയെങ്കിലും നടപടി ആയിട്ടില്ല. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ നസീര്‍ താഴ്‌ചയില്‍ കലക്‌ടര്‍ക്കും പ്രിന്‍സിപ്പലിനും പരാതിയും നല്‍കിയിരുന്നു.
ആശുപത്രി വളപ്പിനു ള്ളില്‍ ഇത്രയേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും നടപടി സ്വീകരിക്കാ ത്തതിനെതിരെയും അധികൃതര്‍ക്കും മറ്റ് ഉദ്യോസ്‌ഥര്‍ക്കുമുള്ള പങ്ക് അന്വക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് പൊതുപ്രവര്‍ത്തകര്‍.
വൈന്റിങ് മെഷ്യന്‍ ഉപയോഗിച്ചുള്ള ചായയും കോഫിയും വില്‍ക്കാനുള്ള അനുമതി മാത്രമാണ് സ്‌റ്റാളുകള്‍ക്കുള്ളത്. എന്നാല്‍ ഇവിടെ എണ്ണയില്‍ പാകപ്പെടുത്തിയ പലഹാരങ്ങളും കരിക്കുകളും കുപ്പികളില്‍ നിറച്ച ശീതളപാനീയങ്ങളും ജ്യൂസുകളും മറ്റും വില്‍പ്പന നടത്തി വരുകയാണ്. കൂടാതെ സ്‌റ്റാളുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഘടിപ്പിച്ച അടുപ്പുകളാണ് ഉപയോഗിക്കുന്നത്.
ഒരോ സ്‌റ്റാളിനും അതിന്റെ വിസ്‌തീര്‍ണം നിശ്‌ചയിച്ചിട്ടുണ്ട്. എന്നാല്‍ ആ മാനദണ്ഡവും പാലിക്കാതെ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് സ്‌റ്റാളുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്. സ്‌റ്റാളുകളില്‍ വെള്ളം ശേഖരിക്കുന്നതിനായി സ്‌ഥലം കൈയേറി ഉപരിതലടാങ്കുകളും സ്‌ഥാപിച്ചിരിക്കുകയാണ്.
കരാര്‍ എടുത്തിട്ടുള്ള അംഗപരിമിതരുടെ സാന്നിധ്യം സ്‌റ്റാളില്‍ എന്നും ഉണ്ടാകണമെന്നാണ് വ്യവസ്‌ഥ. എന്നാല്‍ രണ്ട് സ്‌റ്റാളുകള്‍ കരാര്‍ എടുത്തിട്ടുള്ള അംഗപരിമിതരെ കാണാറില്ലെന്നും ആശുപത്രി അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്ന