Sunday, March 15, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.10 AM

ക്ലാസ്‌ മുറി 'പോപ്പോ വണ്ടി'; വൈറലായി അധ്യാപികയുടെ റീല്‍സ്‌

uploads/news/2026/02/824950/4.jpg

അമ്പലപ്പുഴ: ക്ലാസ്‌ മുറി വാഹനമായി മാറി. പ്രിയപ്പെട്ട അധ്യാപികക്കൊപ്പം പോപ്പോം വണ്ടിയില്‍ യാത്രചെയ്‌ത് വിദ്യാര്‍ഥികള്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി അധ്യാപികയുടെ റീല്‍സ്‌. കരുവാറ്റ കാരമുട്ട്‌ ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ്‌ അധ്യാപിക സിന്ധുവാണ്‌ പാഠ ഭാഗത്തിന്റെ ഭാഗമായി ക്ലാസ്‌ മുറി ടയറില്ലാ വണ്ടിയാ ക്കി മാറ്റിയത്‌. ഒന്നാം ക്ലാസില്‍ മലയാള പാഠഭാഗത്തില്‍ കാട്ടിലൊരു വണ്ടി പോം പോം പോം വണ്ടി എന്ന്‌ തുടങ്ങുന്ന പാഠത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്‌ സിന്ധു ടീച്ചര്‍ അവതരിപ്പിച്ചത്‌.
കളിപ്പാട്ടങ്ങള്‍ കൊണ്ട്‌ സ്‌റ്റിയറിങും ഗിയറുമൊക്കെയായാണ്‌ ടയറില്ലാത്ത ഈ വണ്ടി ഓടിച്ചത്‌. വണ്ടി ഓടിച്ച അധ്യാപികയുടെ പുറകില്‍ യാത്രക്കാരായിരുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഇത്‌ ഒരു പുതിയ അനുഭവമായിരുന്നു. ഉച്ച സമയത്തെ ഇടവേളയിലാണ്‌ കുട്ടികളുമായി ഈ യാത്ര ചിത്രീകരിച്ചത്‌. പിന്നീട്‌ സിന്ധു മറ്റൊരു ഗാനത്തിന്റെ അകമ്പടിയോടെ യമുന, അജിത എന്നീ അധ്യാപകരുടെ സഹായത്തോടെ ഇത്‌ റീലായി സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. കാരമുട്ട്‌ സ്‌കൂളിന്റെ പേര്‌ പുറം ലോകത്തെത്തിച്ച സിന്ധു ടീച്ചറിനും കുരുന്നുകള്‍ക്കും
അഭിനന്ദനമറിയിച്ച്‌ ഇതിനകം ലക്ഷക്കണക്കിന്‌ പേരാണ്‌ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW