-->
ചേര്‍ത്തല: എസ്.എന്‍.ഡി.പി. ചേര്‍ത്തല മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ഏപ്രില്‍ നാലുമുതല്‍ ഏഴുവരെ നടക്കുന്ന ശ്രീനാരായണ ദര്‍ശന ധര്‍മ വിചാര മഹായജ്‌ഞ ത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. വിഭവ സമാഹരണവും ലോഗോ പ്രകാശനവും കണിച്ചുകുളങ്ങരയില്‍ എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്‌തു.
കൊക്കോ ടഫ്‌റ്റ് എം.ഡി പി.മഹാദേവന്‍ ആദ്യ വിഭവ സമാഹരണം നടത്തി. എസ്.എന്‍.ട്രസ്‌റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
എസ്.എന്‍.ട്രസ്‌റ്റ് അംഗം സത്യശീലന്‍ സത്യാലയം ഏറ്റുവാങ്ങി. സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.നടരാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ഡി.ഗഗാറിന്‍, ഡയറക്‌ടര്‍ ബോര്‍ഡ് അംഗം അനില്‍ ഇന്ദീവരം, ജെ.പി.വിനോദ്, ആര്‍.രാജേന്ദ്രന്‍, ടി.സജീവ് ലാല്‍, ടി.ഗിരീഷ്‌കുമാര്‍,
ബിന്‍സി സനല്‍, സുനിത സേതുനാഥ്, ഗംഗപ്രസാദ്, പ്രസാദ് കമാര്‍,മനോജ്
മാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. ശിവഗിരി മഠം മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാന ന്ദയുടെ മുഖ്യ കാര്‍മികത്വത്തിലാണ് അഖില ഭാരത ശ്രീനാരാ യണ ദര്‍ശന ധര്‍മ്മ വിചാര മഹായജ്‌ഞം നടക്കുന്നത്.