-->
ആലപ്പുഴ: നെല്ലിന് നല്‍കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് ബോണസ് നിര്‍ത്തലാ ക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്‌ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നെല്‍ക്കര്‍ഷകരുടെ ഒപ്പുശേഖരണം നടത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കര്‍ഷക ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍. മിനിമം സപ്പോര്‍ട്ട് പ്രൈസിന് പുറമേ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ബോണസും ചേര്‍ത്ത് തരുന്ന നെല്‍വിലയാണ് കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും അത് തുടര്‍ന്നും ലഭിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കൂടിയ നെല്‍- നാളികേര കര്‍ഷക ഫെഡറേഷന്‍ കേന്ദ്ര കമ്മിറ്റി യോഗം ആലപ്പുഴ തൊണ്ടന്‍കുളങ്ങര ഓഫീസില്‍ കൂടിയാണ് മേല്‍ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന നെല്ലിന്റെ സംഭരണ വില അപര്യാപ്‌തമാണന്നും സംഭരണ വില കിലോഗ്രാമിന് 35 രൂപയായി വര്‍ധിപ്പിക്കണമെന്നും എങ്കില്‍ മാത്രമേ കൃഷിക്കാരന് ലാഭകരമായി കൃഷി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ എന്നും നേതൃയോഗം ഉദ്‌ഘാടനം ചെയ്‌ത് ബേബി പാറക്കാടന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോമോന്‍ കുമരകം സമര പരിപാടി കള്‍ വിശദീകരിച്ചു. രാജന്‍ മേപ്രാല്‍, ഹക്കീം മുഹമ്മദ് രാജാ, ബിനു നെടുംപുറം,എ.അബൂബക്കര്‍ മാന്നാര്‍,ജോര്‍ജ് തോമസ് ഞാറക്കാട്, ജോ നെടുങ്ങാട്, ഡി.ഡി. സുനില്‍കുമാര്‍, തോമസ് ജോണ്‍, പി. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു
16ന് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സമ്മേളനത്തില്‍ ഒപ്പ് ശേഖരണ പരിപാടി ആരംഭിക്കുമെന്നും സംസ്‌ഥാനതല ഉദ്‌ഘാടനം 16ന് കോട്ടയത്ത് ഗാന്ധി സ്‌ക്വയറില്‍ നടക്കുമെന്നും ബേബി പാറക്കാടന്‍ പറഞ്ഞു