-->
പുല്‍പ്പള്ളി: ആലൂര്‍ക്കുന്ന് വെള്ളിലാംത്തടത്തില്‍ വി.എം. ഷാജിയുടെ സ്‌മരണയ്‌ക്കായി കുടുംബാംഗങ്ങള്‍ മരകാവ് സെന്റ് തോമസ് ചര്‍ച്ച് റോഡിന് സമീപം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഫാ: ജോസ് കളപ്പുരക്കല്‍ (വികാരി സെന്റ് തോമസ് ചര്‍ച്ച് മരകാവ് ) നിര്‍വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സെലിന്‍ മാനുവല്‍ സ്വാഗതം ആശംസിച്ചു. ബിജു ഇരട്ടമുണ്ടയില്‍ (പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍) ഓമന ഗോവിന്ദന്‍ (19-ാംവാര്‍ഡ് മെമ്പര്‍ പുല്‍പ്പള്ളി), റെജി ഓലിക്കരട്ട് (കേരള കര്‍ഷക യൂണിയന്‍ എം ജില്ലാ പ്രസിഡന്റ്), ഡോ. ജോമറ്റ് കോതഴിയില്‍, മനു പ്രസാദ് (ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പുല്‍പ്പള്ളി), പ്രഹ്ലാദന്‍. കെ (ബവ്‌കോ ഐ.എന്‍.ടി.യു.സി സംസ്‌ഥാന ട്രഷറര്‍), ടോം പോള്‍, ലിയോ. പി.ഡി.സി, ചെറിയാന്‍ തളികപ്പറമ്പില്‍, ബാബു, സിന്ധു ജോബിഷ് ആശംസകള്‍ പറഞ്ഞു. ദീപാ ഷാജി നന്ദി പറഞ്ഞു.