Wednesday, March 11, 2026 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.40 AM

അനാവശ്യ ചിലവുകളിലൂടെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വരുത്തിവെച്ചത്‌ ആറുലക്ഷം കോടി രൂപയുടെ ബാധ്യത: വി.ഡി സതീശന്‍

uploads/news/2026/02/824912/2.jpg

മാനന്തവാടി: എല്ലായിടത്ത്‌ നിന്നും കടമെടുത്ത്‌ അനാവശ്യ ചിലവുകള്‍ നടത്തി ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. പുതുയുഗയാത്രക്ക്‌ മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരും കര്‍ഷകരും ദുരിതത്തില്‍ കണ്ണീര്‍ വീഴ്‌ത്തുമ്പോള്‍ അതൊന്നും കണ്ടില്ലെന്ന്‌ മുഖം തിരിച്ചുനടക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിയിടുകയാണ്‌.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ധനരായ രോഗികള്‍ക്ക്‌ നല്‍കേണ്ട സൗജന്യ മരുന്നുവിതരണം പോലും നിലച്ചിരിക്കുകയാണ്‌. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമടക്കം എല്ലാമേഖലയിലും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്‌ ചെയ്യുന്നത്‌. വിളനാശമുണ്ടായ കര്‍ഷകര്‍ക്കും നഷ്‌ടപരിഹാരം നല്‍കാതെ ദുരിതത്തിലാക്കുമ്പോള്‍ നിരവധി ക്ഷേമപെന്‍ഷനുകളും സര്‍ക്കാര്‍ മാസങ്ങളായി നല്‍കുന്നില്ല. യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ സാധാരണക്കാര്‍ അടക്കമുള്ള പാവപ്പെട്ടവരുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാലും മുന്തിയ പരിഗണന നല്‍കുക. രക്‌തസാക്ഷികളുടെ കുടുംബങ്ങള്‍ പോലും വെറുക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്‌. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ സംരക്ഷിക്കുകയും രക്‌തസാക്ഷി ഫണ്ട്‌ അടിച്ചുമാറ്റിയ വിവരങ്ങള്‍ പുറത്തുപറഞ്ഞവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പേരാണ്‌ സി.പി.എമെന്നും അദ്ദേഹം പറഞ്ഞു.
മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്‌ ചെയര്‍മാന്‍ അഡ്വ. എന്‍.കെ. വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌ സംസ്‌ഥാന കണ്‍വീനര്‍ അടൂര്‍പ്രകാശ്‌. എം.പി, കെ.പി.സി.സി ട്രഷറര്‍ വി.എ. നാരായണന്‍, അബ്‌ദുറഹ്‌മാന്‍ കല്ലായി, എം.എല്‍.എമാരായ ടി. സിദ്ധിഖ്‌, ഐ.സി. ബാലകൃഷ്‌ണന്‍, നജീബ്‌ കാന്തപുരം, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ്‌ഹാജി, കണ്‍വീനര്‍ എച്ച്‌.ബി. പ്രദീപ്‌, ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ. ഐസക്‌, കെ.എല്‍. പൗലോസ്‌, വിദ്യാബാലകൃഷ്‌ണന്‍, ജമീല ആലിപ്പറ്റ, പി.പി. ആലി, രാജു പി. നായര്‍, സി. മമ്മൂട്ടി, എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്‌മി, സംഷാദ്‌ മരക്കാര്‍ സംബന്ധിച്ചു. കണ്‍വീനര്‍ പടയന്‍ മുഹമ്മദ്‌ സ്വാഗതവും, ജോസഫ്‌ കളപ്പുരക്കല്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 11 Feb 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW