-->
താനൂര്‍: പുതുയുഗം, പുതുവസന്തം എന്ന ലക്ഷ്യത്തോടെ ആരോഗ്യം, വിദ്യാഭ്യാസം, ഭിന്നശേഷി, വയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി താനാളൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പൂതടം സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്‌കര്‍ അധ്യക്ഷനായി.
ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എസ്. സഹദേവന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് നസ്രീന്‍, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. ഷഹനാ നിഷാദ്, തെയ്മ്പയാടി കുഞ്ഞിപ്പ, കെ. സല്‍മത്ത്, ടി.കെ. നസീര്‍, ബ്ലോക്ക് അംഗങ്ങളായ തോട്ടുങ്ങല്‍ ഉസ്‌മാന്‍ ഹാജി, കെ.പി. ആയിശുമു, വി.പി. ഹലീമ, മുന്‍ പഞ്ചായത്ത് പ്രസി. കെ.എം. മല്ലിക, പഞ്ചായത്ത് അംഗം കെ.വി.എ. ഖാദര്‍, പഞ്ചായത്ത് സെക്രട്ടറി സുരക്ഷിത പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചയും നടന്നു