Thursday, March 12, 2026 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.40 AM

ജില്ലാ മിനി നെറ്റ്‌ബോള്‍: പരിയാപുരത്തിന്‌ ഇരട്ടക്കിരീടം

uploads/news/2026/02/824907/1.jpg

അങ്ങാടിപ്പുറം: ചുങ്കത്തറ മാര്‍ത്തോമ്മാ കോളജ്‌ മൈതാനത്തു സമാപിച്ച മലപ്പുറം ജില്ലാ മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിയാപുരത്തിന്‌ ഇരട്ടക്കിരീടം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും (സ്‌കോര്‍: 8-3) പെണ്‍കുട്ടികളുടെ വിഭാഗത്തിലും (സ്‌കോര്‍: 7-4) ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ്‌ ഫാത്തിമ യു.പി. സ്‌കൂളിലെയും സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും താരങ്ങള്‍ അണിനിരന്ന പരിയാപുരം ടീം കിരീടം ചൂടിയത്‌. വിജയിച്ച മുഴുവന്‍ ടീമംഗങ്ങളും പരിയാപുരം മരിയന്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങളാണ്‌. ആരോണ്‍ അജീഷ്‌ (ക്യാപ്‌റ്റന്‍), സുമിത്ത്‌ ശങ്കര്‍, സാവിയോ ജോഷി, കെ. മുഹമ്മദ്‌ റയ്ാന്‍യ, ആല്‍ബര്‍ട്ട്‌ ജെറിന്‍, കെ. മുഹമ്മദ്‌ ഫസല്‍, ജോണ്‍ മരിയ വിയാനി, കെവിന്‍ ജോബ്‌ അലക്‌സ്, സാവിയോ റെന്നിച്ചന്‍ എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും എയ്‌ഞ്ചല്‍ സുനീഷ്‌ (ക്യാപ്‌റ്റന്‍), ലയോണ വിനോജ്‌, സി. വിസ്‌മയ, ശ്രീചിത്ര, കെ. കൃഷ്‌ണപ്രിയ, ആഗ്ന സിബി, നീസ എബി, ആയിഷ അന്‍ഹ, ബ്ലസ്‌ തെരേസ്‌ ഇ. ജോളി എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്‌സിയണിഞ്ഞു. മാര്‍ത്തോമ്മാ കോളജ്‌ കായിക വിഭാഗം മേധാവി പി.കെ. രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌. സിബി, അഖില്‍ ആന്റണി, പി. നിഖില്‍, ഒ.എ. മറിയാമ്മ പ്രസംഗിച്ചു

Ads by Google
Advertisement
Wednesday 11 Feb 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW