Wednesday, March 11, 2026 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ലാ സമ്മേളനം ഇന്ന്‌ മുതല്‍ 15 വരെ കണ്ണൂരില്‍

uploads/news/2026/02/824905/3.jpg

കണ്ണൂര്‍: അനീതിയുടെ കാലത്തിന്‌ യുവതയുടെ തിരുത്തെന്ന പ്രമേയത്തില്‍ യൂത്ത്‌ ലീഗ്‌ കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന്‌ മുതല്‍ 15 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ രാവിലെ 9:30 ന്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ കൊണ്ട്യൂത്ത്‌ ലീഗ്‌ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ നസീര്‍ നല്ലൂര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ രാവിലെ 10മണിക്ക്‌ കണ്ണൂര്‍ സൗത്ത്‌ ബസാറിലുള്ള ബിനാലെ ഹോട്ടലില്‍ വെച്ച്‌ സ്‌മൃതി സംഗമം നടക്കും. യൂത്ത്‌ ലീഗിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്നലകളില്‍ നേതൃത്വം നല്‍കിയ എഴുപതോളം വരുന്ന മുന്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മുസ്ലിം ലീഗ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുറഹ്‌മാന്‍ കല്ലായി ഉദ്‌ഘാടനം ചെയ്ുയം. തുടര്‍ന്ന്‌ പരിപാടിയില്‍ പഴയ കാല നേതാക്കളെ ആദരിക്കും.
13 ന്‌ വൈകുന്നേരം മൂന്ന്‌ മണിക്ക്‌ യുവജന റാലിയും പൊതുസമ്മേളനവും നടക്കും.കണ്ണൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിക്കുന്ന യുവജന റാലി കണ്ണൂര്‍ നഗരത്തിലൂടെ സ്‌റ്റേഡിയം കോര്‍ണറില്‍ എത്തിച്ചേരും. വൈറ്റ്‌ ഗാര്‍ഡ്‌ പരേഡും ബാന്റ്‌ സംഘത്തിന്റെയും അകമ്പടിയില്‍ ജില്ലയിലെ 11 നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുസ്ലിം യൂത്ത്‌ ലീഗിന്റെ നേതാക്കളും പ്രവര്‍ത്തകരും അണി നിരക്കും. തുടര്‍ന്ന്‌ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രത്യേകം സജ്‌ജമാക്കിയ വേദിയില്‍ സമാപന സമ്മേളനം നടക്കും. യൂത്ത്‌ ലീഗ്‌ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ നസീര്‍ നല്ലൂരിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുനവ്വിര്‍ അലി ശിഹാബ്‌ തങ്ങള്‍ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. അനീതിയുടെ കാലത്ത്‌ യൂവതയുടെ തിരുത്ത്‌ എന്ന സമ്മേളന പ്രമേയം വിശദീകരിച്ച്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്‌ സംസാരിക്കും.മുസ്ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി കെ.എം ഷാജി പ്രഭാഷണം നടത്തും.
അബ്‌ദു റഹ്‌മാന്‍ കല്ലായി, പി.കെ അബ്‌ദുള്ള ഹാജി, അഡ്വ അബ്‌ദുല്‍ കരീം ചെലേരി, കെ.ടി സഹദുല്ല, അഷ്‌റഫ്‌ ഇടനീര്‍, സി.കെ മുഹമ്മദലി, ഹെല്ലദ്‌ കടവത്തൂര്‍, ഹെക്‌ടദ്‌ ആള്ളാം കുളം, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ തുടങ്ങി മുസ്ലിം ലീഗിന്റെയും യൂത്ത്‌ ലീഗിന്റെയും സംസ്‌ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. യൂത്ത്‌ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി നസീര്‍ സ്വാഗതവും, അല്‍ത്താഫ്‌ മാങ്ങാടന്‍ നന്ദിയും പറയും. ഫെബ്രുവരി 14 ന്‌ വൈകുന്നേരം 3മണിക്ക്‌ കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജില്‍ മുസ്ലീം യൂത്ത്‌ ലീഗ്‌ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കുടുംബ സംഗമം നടക്കും. ഫെബ്രുവരി 15 ന്‌ വൈകുന്നേരം 4 മണിക്ക്‌ കണ്ണൂര്‍ ബാഫാഖി സൗധത്തില്‍ വെച്ച്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം ചേരും. കൗണ്‍സിലില്‍ 2026-28 വര്‍ഷത്തേക്കുള്ള മുസ്ലിം യൂത്ത്‌ ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരുന്നത്തോടെ സമ്മേളന പരിപാടികള്‍ക്ക്‌ പര്യവസനമാകും.വാര്‍ത്താസമ്മേളനത്തില്‍ അഡ്വ :അബ്‌ദുല്‍ കരിം ചെലേരി (സംഘാടക സമിതി ചെയര്‍മാന്‍), നസീര്‍ നല്ലൂര്‍, പി സി നസീര്‍, അല്‍ത്താഫ്‌ മാങ്ങാടന്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW