Wednesday, March 11, 2026 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

ശ്രീകണ്‌ഠാപുരത്ത്‌ പുതുയുഗയാത്രക്ക്‌ ഉജ്വല സ്വീകരണം

uploads/news/2026/02/824904/2.jpg

സംസ്‌ഥാനത്തെ മലയോര മേഖലയിലെ കര്‍ഷക സമൂഹീ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടിയായിരിക്കും യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യമായി ചെയ്യുന്നതെന്നും വന്യമൃഗശല്യം ഉള്‍പ്പെടെയുള്ളപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുമെന്നും യു.ഡി.എഫ്‌ കര്‍ഷകര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം പാലിക്കുമെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ പറഞ്ഞു.യു.ഡി.എഫ്‌. നടത്തുന്ന പുതുയുഗയാത്രയ്‌ക്ക് ശ്രീകണ്‌ഠപുരത്ത്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യ പരിഗണന നല്‍കുന്ന വിഷയം കര്‍ഷകരുടേതാകും.
രണ്ടുവര്‍ഷമായി വിദഗ്‌ധരുമായി ചര്‍ച്ച ചെയ്‌ത് ആസൂത്രണം ചെയ്‌ത പദ്ധതികള്‍ നടപ്പാക്കി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ തകര്‍ത്തിട്ട കേരളത്തെ രക്ഷിക്കാനുള്ള കര്‍മപദ്ധതിയുമായാണ്‌ യു.ഡി.എഫ്‌ വരുന്നത്‌.10 വര്‍ഷംകൊണ്ട്‌ കടത്തിന്റെ കാണാക്കയങ്ങളിലേക്കാണ്‌ സര്‍ക്കാര്‍ ജനങ്ങളെതള്ളിയിട്ടത്‌. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ വിലക്കയറ്റത്തില്‍ മാത്രമാണ്‌ കേരളം ഒന്നാം സ്‌ഥാനത്തുള്ളത്‌. സര്‍ക്കാര്‍ ഖജനാവില്‍ പൂച്ചപെറ്റു കിടക്കുമ്പോള്‍ മന്ത്രിമാരും എല്‍.ഡി.എഫ്‌ നേതാക്കളുംമോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കുകയാണ്‌.
എല്‍.ഡി.എഫ്‌. വികസനജാഥ നടത്തി വര്‍ഗീയതയാണ്‌ പ്രസംഗിക്കുന്നത്‌. യു.ഡി.എഫ്‌. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കും. രക്‌തസാക്ഷികളുടെ കുടുംബം പോലും സി.പി.എമ്മിനെ വെറുത്തു പോയ കാഴ്‌ചയാണ്‌ കാണുന്നത്‌. രക്‌തസാക്ഷി ഫണ്ട്‌ വെട്ടിച്ചവര്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയ കുഞ്ഞിക്കഷ്‌ണനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുകയും ശബരിമലയില്‍ കൊള്ള നടത്തിയവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതാണ്‌ സി.പി.എമ്മിന്റെ ഇപ്പോഴത്തെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുയുഗയാത്രയ്‌ക്ക് ശ്രീകണ്‌ഠപുരത്ത്‌ ഉജ്‌ജ്വല സ്വീകരണമാണ്‌ നല്‍കിയത്‌. ഇരിക്കൂറില്‍നിന്ന്‌ കാര്‍ റാലിയുടെ അകമ്പടിയോടെ ശ്രീകണ്‌ഠപുരം ഗാന്ധി സ്‌ക്വയറിലെത്തി. അവിടെ നിന്ന്‌ തുറന്ന വാഹനത്തില്‍ മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിച്ചു.
സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. യു.ഡി.എഫ്‌. ഇരിക്കൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ്‌ വക്കത്താനം അധ്യക്ഷത വഹിച്ചു. കെ.സുധാകരന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. അടൂര്‍ പ്രകാശ്‌ എം.പി., സജീവ്‌ ജോസഫ്‌ എം.എല്‍.എ., രമ്യ ഹരിദാസ്‌, അബ്‌ദുള്‍ കരീം ചേലേരി, സി.കെ.മുഹമ്മദ്‌, സോണി സെബാസ്‌റ്റ്യന്‍, എസ്‌.മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കെ.വി.ഫിലോമിന, കെ.പി.ഗംഗാധരന്‍, ഇ.വി.രാമകൃഷ്‌ണന്‍, ടി.എന്‍.എ.ഖാദര്‍, വി.എ.റഹീം, കെ.സലാഹുദ്ദീന്‍, എന്‍.പി.റഷീദ്‌, എം.ഒ.മാധവന്‍, വര്‍ഗീസ്‌വയലാമണ്ണില്‍, പി.സി.ഷാജി, വി.എന്‍.അശ്രഫ്‌, എന്‍.പി.സിദ്ദിഖ്‌, കൊയ്യം ജനാര്‍ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജോസ്‌ ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠാപുരം

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW