Wednesday, March 11, 2026 Last Updated 26 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

മട്ടന്നൂര്‍ നഗരസഭയിലെ കുളങ്ങള്‍ക്ക്‌ പുതുജീവന്‍

uploads/news/2026/02/824903/1.jpg

വര്‍ഷങ്ങളായി നഗരസഭാ പരിധിയിലുള്ള നിരവധി കുളങ്ങളാണ്‌ ആരും തിരിഞ്ഞു നോക്കാതെ നശിക്കാന്‍ തുടങ്ങിയതോടെ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി നഗരസഭ പുതുജീവന്‍ നല്‍കിയത്‌. കല്ലൂര്‍ മഹാവിഷ്‌ണു ക്ഷേത്രക്കുളമാണ്‌ നവീകരണത്തിനായി ഒടുവില്‍ ഏറ്റെടുത്തിട്ടുള്ളത്‌. പ്രവൃത്തിയുടെ ഉദ്‌ഘാടനം കഴിഞ്ഞയാഴ്‌ച നടന്നു. അമൃത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ ചെലവഴിച്ചാണ്‌ കുളം നവീകരിക്കുന്നത്‌.
പത്തോളം കുളങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്‌. 2022-23 വര്‍ഷം നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ 14 കുളങ്ങള്‍ നവീകരിച്ചിരുന്നു. ഏഴുകോടിയോളം രൂപ ചെലവഴിച്ചാണ്‌ പ്രവൃത്തി നടത്തിയത്‌. മേറ്റടി കിളിയങ്ങാട്‌ കുളം, മീത്തലെ വയല്‍ പെരിയച്ചൂര്‍ കുളം, നെല്ലൂന്നി വണ്ടിക്കുളം, അയ്യല്ലൂര്‍ കരൂഞ്ഞാല്‍ കുളം, കോളാരി കുളം, പഴശ്ശി വണ്ണാത്തിക്കുളം, കാര കുറവന്‍ കുളം തുടങ്ങി നിരവധി കുളങ്ങള്‍ക്ക്‌ പുതിയ മുഖം കൈവന്നു.കുളത്തിന്റെ വ്യാപ്‌തി കൂട്ടല്‍, പാര്‍ശ്വഭിത്തി നിര്‍മ്മാണം, പടവുകള്‍ കെട്ടല്‍, നടപ്പാത നിര്‍മാണം എന്നിവയാണ്‌ നടത്തിയത്‌. തുടര്‍ന്ന്‌ പെരിഞ്ചേരി ക്ഷേത്രക്കുളം ഒന്നരക്കോടി രൂപ ചെലവഴിച്ച്‌ നവീകരണം പൂര്‍ത്തിയാക്കി.
ആകെ പത്തുകോടിയോളം രൂപയാണ്‌ കുളങ്ങള്‍ക്ക്‌ പുതുമോടി നല്‍കാന്‍ ഇതുവരെ ചെലവഴിച്ചത്‌. കുളം സംരക്ഷണത്തിലൂടെ ഭൂഗര്‍ഭ ജലത്തിന്റെ തോത്‌ നിലനിര്‍ത്തുകയും കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം കാണുകയുമാണ്‌ ലക്ഷ്യമിടുന്നത്‌. 2.95 കോടി രൂപയുടെ നോണ്‍ മില്യണ്‍ പ്ലസ്‌ ഗ്രാന്റ്‌ മട്ടന്നൂര്‍ നഗരസഭയ്‌ക്ക് ലഭിച്ചിട്ടുണ്ട്‌. തോടുകളുടെ പുനരുജ്‌ജീവനം ഉള്‍പ്പടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ്‌ ഇതുകൊണ്ട്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW