Wednesday, March 11, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

പാലിയേറ്റീവ്‌ കെയര്‍ വാര്‍ഷികാഘോഷം

uploads/news/2026/02/824902/4.jpg

നാദാപുരം: നാദാപുരം പാലിയേറ്റീവ്‌ കെയറിന്റെ 20ാം വാര്‍ഷികാഘോഷം കക്കംവെള്ളിയില്‍ നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ സഫീറ ഉദ്‌ഘാടനം ചെയ്‌തു. ചെയര്‍മാന്‍ കെ. ഹേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ്‌ പരിചരണം വളണ്ടിയറുടെ പങ്ക്‌ എന്ന വിഷയം ഗഫൂര്‍ തിക്കോടിയും ജീവിതശൈലി രോഗങ്ങള്‍ എന്ന വിഷയം ഡോ. ശ്രീലക്ഷ്‌മിയും അവതരിപ്പിച്ചു. ജനറല്‍ ബോഡി യോഗം ഡോ. കെ.പി സൂപ്പി ഉദ്‌ഘാടനം ചെയ്‌തു. കണ്‍വീനര്‍ എ. റഹിം, ഡോ. ടി.പി സലാവുദ്ദീന്‍, അബ്‌ദുള്ള വയലോളി, എം. കേളപ്പന്‍, വി.പി താഹിറ, എം.പി പ്രഭാകരന്‍, ജാഫര്‍ വാണിമേല്‍, നഫീസ ടി, അബ്‌ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. ഹേമചന്ദ്രന്‍ (ചെയര്‍മാന്‍) അബ്‌ദുള്‍ സലാം, പി.കെ. പ്രസീത (വൈ. ചെയര്‍.) എ. റഹിം (കണ്‍വീനര്‍) വി.കെ അഫ്‌റഫ്‌, ടി. നഫീസ (ജോ. കണ്‍വീനര്‍) എം.പി. പ്രഭാകരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW