-->
കോഴിക്കോട്: സിറ്റി മര്‍ച്ചന്റസ് അസോസിയേഷന്‍ കുടുംബ സംഗമവും കലാപരിപാടികളും കോഴിക്കോട് ചാലപ്പുറം സജന്‍ ഓഡിറ്റോറിയത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്റെ പ്രവര്‍ത്തനം നഗരസഭയുടെ മേയരായിരുന്ന കാലത്തും അതിനുശേഷവും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, നിരീക്ഷിക്കുന്നുണ്ടെന്നും വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖലയ്‌ക്ക് തന്നെ വളരെയേറെ ഉപകാരപ്രദം ആയിട്ടുണ്ടെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഇത്തരം കുടുംബമേളകള്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്ല സന്ദേശം നല്‍കും എന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്‌്, കെ.പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്റെ മുതിര്‍ന്ന പൗരന്മാരെയും ഉപഹാരവും, എസ്.എസ്.എല്‍.സി.പ്ലസ്‌ടു , ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ഥികളെയും പൊന്നാടയും നല്‍കി ചടങ്ങില്‍ ആചരിച്ചു. രക്ഷാധികാരി ഷെവ. സി.ഇ. ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികള്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ എസ.് ജയശ്രീ ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയറെ ഉപഹാരവും പൊന്നാടയും നല്‍കി ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്‍ കുടുംബാംഗങ്ങളും ഉത്തം ബാന്‍ഡ് ഗാനമേളയും നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.മന്‍സൂര്‍ സ്വാഗതവും രക്ഷധികാരി എം.ഐ. അഷറഫ് നന്ദിയും പറഞ്ഞു.