-->
കല്‍പ്പറ്റ: എന്‍.എം.എസ്.എം ഗവ. കോളേജിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൈതൃക യാത്ര സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നിന്നും പുളിയാര്‍മലയിലെ ഗാന്ധി മ്യൂസിയത്തിലേക്ക് നടത്തിയ യാത്ര, ചരിത്രവിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥിയും കല്‍പ്പറ്റ ഡി.വൈ.എസ്.പിയുമായ പി.എല്‍ ഷൈജു പതാക വീശി ഉദ്‌ഘാടനം ചെയ്‌തു.
പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. പൈതൃകം സംരക്ഷിക്കേണ്ടത് ചരിത്രബോധമുള്ള പൗരന്റെയും കടമയാണെന്ന തിരിച്ചറിവുണ്ടാക്കുക, സ്വന്തം നഗരത്തെ കൂടുതല്‍ മനസ്സിലാക്കുക, പാഠപുസ്‌തകങ്ങളില്‍ വായിച്ച ചരിത്രത്തെ നേരില്‍ കാണാനും അനുഭവിക്കാനും കഴിയുന്ന ഒരു ജീവചരിത്ര പഠനാവസരമാക്കുക, ദേശീയ സ്വാതന്ത്ര്യ സമരത്തെയും രാഷ്ര്‌ടപിതാവിന്റെ വയനാട് സന്ദര്‍ശനത്തെക്കുറിച്ച് അറിവ് പകരുക എന്നിവയായിരുന്നു യാത്രയുടെ ഉദ്ദേശ്യങ്ങള്‍. കോളേജ് പ്രിന്‍സിപ്പല്‍ പ്ര?ഫ. (ഡോ.) സുബിന്‍ പി. ജോസഫ് അധ്യക്ഷത വഹിച്ചു. ചരിത്ര വകുപ്പ് മേധാവി ഡോ. അനൂപ് തങ്കച്ചന്‍ കെ, കോളേജ് ഐ.ക്യൂ.എസ്.സി. കോര്‍ഡിനേറ്റര്‍ ഡോ. ബൈജു കെ.ബി, ചരിത്ര വിഭാഗം അധ്യാപകരായ ഡോ. സുജ കെ.എസ്. ബിന്ദു മാത്യു, അഫീഫ് കെ.ജെ, മുഹമ്മദ് ഇക്‌ബാല്‍, ഡോ. റോഷ്‌ന പി.പി, പി.ടി.എ. എക്‌സിക്യൂട്ടിവ് അംഗം മനോജ്, അധ്യാപകരായ ഡോ. കൃഷ്‌ണന്‍ എം, മുരളിധരന്‍ കെ.എം, സുധീഷ് വി.എസ്. ഡോ. നമിത ഹിസ്‌റ്ററി അസോസിയേഷന്‍ സെക്രട്ടറി നിരഞ്ച് കെ. ഇന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചരിത്ര വിഭാഗത്തിലെ 200-ഓളം വിദ്യാര്‍ത്ഥികള്‍ യാത്രയില്‍ അണിനിരന്നു. ഗാന്ധി മ്യൂസിയത്തില്‍ വച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് അധ്യാപകരുടെക്ല ാസുകളുമുണ്ടായിരുന്നു.