Wednesday, March 11, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.43 AM

പുതിയ കാലത്ത്‌ രാഷ്ര്‌ടീയ വിദ്യാഭ്യാസം പകര്‍ന്നു നല്‍കല്‍ അനിവാര്യം: ഫൈസല്‍ ബാഫഖി തങ്ങള്‍

uploads/news/2026/02/824773/2.jpg

പനമരം: അരാഷ്ര്‌ടീയത വര്‍ധിച്ചു വരുന്ന പുതിയ കാലത്ത്‌ രാഷ്ര്‌ടീയ വിദ്യാഭ്യാസം പകര്‍ന്നു നല്‍കല്‍ അനിവാര്യമാണെന്ന്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഫൈസല്‍ ബാഫഖി തങ്ങള്‍ അഭിപ്രായപ്പെട്ടു.
പുതു തലമുറയ്‌ക്ക് രാഷ്ര്‌ടീയ ജ്‌ഞാനം കൈമാറുന്ന സീതി സാഹിബ്‌ അക്കാദമിയുടെ പൊളിറ്റിക്കല്‍ സ്‌കൂള്‍ പദ്ധതിയുടെ രണ്ടാം ബാച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ലബ്‌ധിക്ക്‌ മുമ്പുള്ള ഇന്ത്യയും സര്‍വേന്ത്യാ മുസ്ലിം ലീഗും, ഭരണഘടനാ നിര്‍മാണ സഭയും മുസ്ലിം ലീഗിന്റെ ഇടപെടലുകളും, സ്വതന്ത്രാനന്തര ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്‌ പിറവിയും, സാഹചര്യവും, നിയമ നിര്‍മാണ സഭകളില്‍ മുസ്ലിം ലീഗിന്റെ ഇടപെടല്‍, വിദ്യാഭ്യാസ നവോത്ഥാനം മുസ്ലിം ലീഗിലൂടെ, സാമൂഹിക നവോത്ഥാനത്തില്‍ ലീഗിന്റെ പങ്ക്‌, നേതൃ സ്‌മൃതി, കാലിക രാഷ്ര്‌ടീയവും മുന്നണി രാഷ്ര്‌ടീയവും, യുവതയുടെ രാഷ്ര്‌ടീയം എന്നിങ്ങനെ പത്ത്‌ വിഷയങ്ങളിലായി നടക്കുന്ന സെഷനുകള്‍ക്ക്‌ പത്ത്‌ ഫാക്കല്‍റ്റികള്‍ നേതൃത്വം നല്‍കും.
മാസത്തില്‍ ഒരു ദിവസം തൊണ്ണൂറ്‌ മിനിട്ട്‌ ദൈര്‍ഘ്യമുള്ള രണ്ട്‌ സെഷനുകളായിട്ടാണ്‌ക്ല ാസ്‌ ഉണ്ടാവുക. തൊണ്ണൂറ്‌ മിനിട്ടില്‍ ആദ്യത്തെ 70 മിനിറ്റ്‌ വിഷയാവതരണവും അവസാന പത്ത്‌ മിനിട്ട്‌ ചോദാ്യേത്തര വേളയുമായിരിക്കും. പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമാണ്‌ ഫാക്കല്‍റ്റിമാരായി വിഷയാവതരണം നടത്തുക. ഒന്നാം ബാച്ചിന്റെ കോണ്‍ വൊക്കേഷന്‍ ചടങ്ങ്‌ കഴിഞ്ഞ ഒകേ്‌ടാബര്‍ ആദ്യത്തിലാണ്‌ നടന്നത്‌. ആദ്യ സെഷനില്‍ ഭരണഘടനാ നിര്‍മാണ സഭയും മുസ്ലിം ലീഗിന്റെ ഇടപെടലുകളും എന്ന വിഷയം അഡ്വ. എം.സി.എം ജമാല്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ സീതി സാഹിബ്‌ അക്കാദമി പ്രസിഡന്റ്‌ ലുഖ്‌മാനുല്‍ ഹക്കീം വിപിസി അധ്യക്ഷത വഹിച്ചു. യൂത്ത്‌ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ഫസല്‍ സി എച്ച്‌ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി സാലിഹ്‌ ദയരോത്ത്‌, അക്കാദമി ഭാരവാഹികളായ ശിഹാബ്‌ ആയാത്ത്‌, മുനീര്‍ മൈലാടി, മുനീര്‍ വടകര, അഷ്‌കര്‍, മമ്മൂട്ടി, ഷബീര്‍ സൂഫി, ആശിഖ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 10 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW