Wednesday, March 11, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.43 AM

നേന്ത്രക്കായ വിലക്കുറവില്‍ കണ്ണീരിലായി കര്‍ഷകര്‍

uploads/news/2026/02/824772/1.jpg

കല്‍പ്പറ്റ: നേന്ത്രക്കായക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞതോടെ വിപണിയില്‍ നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞു. വിലയിടിഞ്ഞതോടെ കണ്ണീരിലായിരിക്കുകയാണ്‌ കര്‍ഷകര്‍. ഇതര സംസ്‌ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ കൃഷി വര്‍ധിക്കുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്‌തതോടെയാണ്‌ നേന്ത്രക്കായ വിലയില്‍ ഇടിവ്‌ വന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ വിലയിലേക്ക്‌ ഇത്തവണ നേന്ത്രക്കായ വില എത്തിയിരുന്നു. കഴിഞ്ഞ മാസം ക്വിന്റലിന്‌ 1400 രൂപ വരെ ആയിരുന്നു. ഇപ്പോള്‍ ക്വിന്റലിന്‌ 1800 രൂപ മുതല്‍ 1900 വരെയാണ്‌. കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തിയിരുന്ന സ്‌ഥലങ്ങളില്‍ മലയാളികളായ കര്‍ഷകരും വാഴകൃഷി നടത്തുന്നുണ്ട്‌. കര്‍ണാടയിലെ എച്ച്‌ഡി കോട്ട, ഷിമോഗ, എന്‍ആര്‍ പുരം, ഹു?ി, അന്തര്‍ സന്ത, ഹാന്‍ഡ്‌ പോസ്‌റ്റ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ മേട്ടുപാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലും നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്‌.
സ്‌ഥലത്തിന്റെ പാട്ട ചെലവും, രാസവളങ്ങളുടെ വിലയും കൂലി ചെലവും കണക്കാക്കിയില്‍ കിലോയ്‌ക്ക് 20 രൂപയില്‍ ലഭിച്ചാലെ കൃഷി നഷ്‌ടമില്ലാതെ ആകുകയുള്ളൂ എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. ഈ വര്‍ഷം ആദ്യം കിലോ നേന്ത്രക്കായക്ക്‌ അമ്പതു രൂപ വരെ ലഭിച്ചിരുന്നു. ഈ വില കണ്ട്‌ കൃഷിയില്‍ ഇറങ്ങിയവരും നിരവധിയാണ്‌. ഉല്‍പാദനം കൂടിയപ്പോള്‍ അപ്രതീക്ഷിതമായുണ്ടായ വിലയിടിവില്‍ അന്ധാളിച്ചു നില്‍ക്കുകയാണ്‌ കര്‍ഷകര്‍.
മൂപ്പെത്തിയ കുലകള്‍ വെട്ടിവിറ്റില്ലെങ്കില്‍ പഴുത്ത്‌ നശിക്കും. കിട്ടുന്ന വിലക്ക്‌ കൊടുത്ത്‌ ഒഴിവാക്കേണ്ട ഗതികേടിലാണ്‌ കര്‍ഷകര്‍. ജില്ലയിലെ ഭൂരിഭാഗം പേരുടേയും ഉപജീവന മാര്‍ഗമാണ്‌ നേന്ത്രവാഴക്കൃഷി. വയലും കരഭൂമിയും പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യുന്ന കര്‍ഷകരും നിരവധിയാണ്‌.
വിളവെടുക്കുമ്പോള്‍ നല്ല വില ലഭിക്കുമെന്നു കരുതി ബാങ്ക്‌ വായ്‌പയെടുത്തും കൈവായ്‌പ വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്‌. ജില്ലയില്‍ നിന്നും സംസ്‌ഥാനത്തെ എല്ലായിടത്തേക്കും വയനാടന്‍ കായകള്‍ കയറ്റി അയക്കുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നും ചിപ്‌സിനായും വയനാടന്‍ നേന്ത്രക്കായകള്‍ വിപണിയിലെത്തിക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 10 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW