-->
താനൂര്‍: ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷന്‍ 2030 പദ്ധതി നടപ്പാക്കാന്‍ ബ്ലോക്ക് തല ആസുത്രണ സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്‌ഥര്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് നസ്‌റിന്‍ മണ്ണിങ്ങല്‍ അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഇസ്‌മായില്‍ പത്തംമ്പാട് പദ്ധതി വിശദികരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്മാരായ അലി അഷറഫ്, തൊട്ടിയില്‍ സൈതലവി, ഡോ. ഷ നിഷാദ്, സെക്രട്ടറി വി. വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി.കെ.എ. ജലീല്‍ പ്രസംഗിച്ചു.