-->
താനൂര്‍: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പൊന്മുണ്ടം സൗത്ത് ജി.എം.എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണോദ്‌ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്‌ജ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാന്‍ നിര്‍വഹിച്ചു.
സ്‌ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് ഗ്രൗണ്ടിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ്. അതിനാല്‍ പുറത്ത് നിന്ന് സ്‌ഥലം കണ്ടെത്തി സ്‌കൂളിന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും കെട്ടിടം ഉയര്‍ന്ന ശേഷം ഗ്രൗണ്ടില്‍ കളിസ്‌ഥലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്തി കിഡ്‌സ് പദ്ധതി വഴി കളിയുപകരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാല് കോടി രൂപ വകയിരുത്തിയതില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കെട്ടിടമാണ് ഇത്.ചടങ്ങില്‍ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പി.ടി. നാസര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത് പ്രവൃത്തി റിപ്പോര്‍ട്ടും വിദ്യാ കിരണം കോ-ഓഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചെറിയമുണ്ടം ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇബ്രാഹിം സുനീര്‍, വാര്‍ഡ് അംഗം ആദര്‍ശ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ മയൂര, സ്‌കൂള്‍ എച്ച്.എം. പി. രാധാമണി, സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. ഉസ്‌മാന്‍ ഹാജി, പി.ടി.എ. പ്രസിഡന്റ് രമ്യ, രാഷ്ര്‌ടീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍