-->
കണ്ണൂര്‍: ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ പിണറായിലെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശബരി മലയില്‍ നടന്ന സ്വര്‍ണ കൊള്ളയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ടാണ് മാര്‍ച്ച് നടത്തിയത്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പിണറായിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പിണറായി പാറപ്പുറം റോഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ക്യാമ്പ് ഓഫീസിന്റെ മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്‌ഘാടനം ചെയ്‌തു. ശബരിമല വിഷയത്തില്‍ പിണറായി വിജയനൊപ്പം സോണിയ ഗാന്ധിയും സംശയത്തിന്റെ പ്രതിപട്ടികയിലെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ ഭയന്ന് വി.ഡി. സതീശനും പിണറായിയും ഒന്നിച്ച് നീങ്ങുന്നു
അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പിണറായിയും സതീശനും ഒരേ തൂവല്‍ പക്ഷികള്‍ എന്നും എം.ടി. രമേശ് പറഞ്ഞു. കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. ഷിജി ലാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. ബി.ജെ.പി സംസ്‌ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ സജീവന്‍, സംസ്‌ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശന്‍, എന്‍ ഹരിദാസ്, ജില്ല ജനറല്‍ സെക്രട്ടറി വി.പി ഷാജി, കെ.കെ ധനജയന്‍, കെ.ബി പ്രജില്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.