-->
കോഴിക്കോട്: പുനരുപയോഗത്തിന്റെ സാധ്യതകളുമായി കുറ്റിച്ചിറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാപ് ഷോപ്പ് തുറന്നു. വി.എച്ച്.ഇസ.്‌ഇ. വിഭാഗം എക്കോക്‌ളബിന്റെയും നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് ഈ സംരംഭം. കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വ. സാറാ ജാഫര്‍ ഉദ്‌ഘാടനം ചെയ്‌തു.
പി.ടി. എ പ്രസിഡന്റ് ഷെയ്‌ഖ് ഷഫ്രുദ്ദീന്‍ അധ്യക്ഷനായ ചടങ്ങില്‍ വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഡോ. സുബി കെ ബാലകൃഷ്‌ണന്‍ പദ്ധതി പരിചയപ്പെടുത്തി. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ വിനയ് രാജ് എസ് , ഹെഡ്‌മാസ്‌റ്റര്‍ ദിലീപ്‌കുമാര്‍ കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്യ ഗോപി, എക്കോ ക്‌ളബ് കോര്‍ഡിനേറ്റര്‍ സുമം.പി എസ്, വിദ്യാര്‍ഥികളായ നിരഞ്‌ജന. പി, ഫാത്തിമത്തുല്‍ സാഹിറ എന്നിവര്‍ സംസാരിച്ചു. ഫാത്തിമ മിദ നന്ദി പറഞ്ഞു. വീടുകളിലും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന നല്ല വസ്‌തുക്കളെല്ലാം ശേഖരിക്കുകയും അവ സൗജന്യമായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയുമാണ് ലക്ഷ്യം. വസ്‌ത്രങ്ങള്‍ കളിക്കോപ്പുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് കടയിലുള്ളത്.